വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-01-2008
വെള്ളരി വർഗ്ഗത്തിൽ പെട്ടതും ജീവകം എ കൂടുതലായി അടങ്ങിയതുമായ ഒരു പച്ചക്കറിയാണ് മത്തൻ. വലുപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങളുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളത് മത്തൻറെ പ്രത്യേകതയാണ്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻകായ അല്ലെങ്കിൽ മത്തങ്ങ എന്നറിയപ്പെടുന്നു. ഒരു മത്തങ്ങയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ