വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-12-2009
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. താമരയുടെ പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. പൂജാദ്രവ്യമായി വില്പനയ്ക്ക് വച്ചിരിക്കുന്ന താമരപ്പൂക്കളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : തച്ചന്റെ മകൻ