വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-09-2010
കേരളത്തിൽ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് ഉപ്പൻ എന്നും അറിയപ്പെടുന്നു.
ഇവയുടെ ശരീരം കരിമ്പച്ച നിറത്തിലാണ്. ചിറകുകൾ ചുവപ്പുകലർന്ന തവിട്ടുനിറത്തിലാണുണ്ടാവുക. വലിയ വാലിൽ വലിയ കറുത്ത തൂവലുകളാണുണ്ടാവുക. കണ്ണുകൾ ചുവപ്പുനിറത്തിൽ എടുത്തറിയാം.
ഛായാഗ്രഹണം: മൻജിത് കൈനിക്കര