തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ‍. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ, കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈക്കനാൽ.

ശ്രീ മുരുകദേവനെ പ്രതിഷ്ഠിച്ചിട്ടുള്ള, കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ ക്ഷേത്രമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തിരുത്തുക