വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-01-2008
ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം ഈ സസ്യത്തിന് കാണപ്പെടുന്നു.. മഞ്ഞ, ചുവപ്പ്, ശ്വേതം, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണെങ്കിലും വേര്, ഇല എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന "ഗ്ലൈക്കോസൈഡുകൾ" ഹൃദയപേശികളിൽ പ്രവർത്തിച്ച്; അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അരളിയുടെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ