വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-10-2018
പുഴക്കരയിലും കടൽക്കരയിലും കുളത്തിനരികിലും മറ്റും കാണപ്പെടുന്ന ചെറിയ കിളികളായ നീർക്കാടയോട് സാദൃശ്യമുള്ള കിളിയാണ് പുള്ളിക്കാടക്കൊക്ക്. ഇംഗ്ലീഷ്: Wood Sandpiper. ശാസ്ത്രീയനാമം:Tringa glareola. കേരളത്തിൽ സെപ്റ്റംബർ മുതൽ മേയ് മാസം വരെ കാണപ്പെടുന്ന ഇവ ദേശാടനക്കിളികളായാണ് അറിയപ്പെടുന്നത്. യൂറോപ്പും വടക്കേ ഏഷ്യയുമാണ് ഈ കിളികളുടെ ജന്മദേശം. സാധാരണ എട്ടു മുതൽ നാല്പതുവരെയുള്ള പറ്റങ്ങളായാൺ കാണപ്പെടുന്നത്. ജലഷഡ്പദങ്ങളാണ് ആഹാരം.
ഛായാഗ്രഹണം: ഡേവിഡ് രാജു