വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-08-2011
ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്. കേരളത്തിലെ വനങ്ങളിലും കാണപ്പെടുന്ന ഇവ പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ്. എണ്ണത്തിൽ വളരെയധികം കുറവു വന്നതു മൂലം ഐ.യു.സി.എൻ. പുറത്തിറക്കിയിട്ടുള്ള ചുവന്ന ലിസ്റ്റിൽ 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു.
ഛായാഗ്രഹണം: രമേശ് എൻ. ജി.