വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-03-2019
കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാർഷിക പഠന ഗവേഷണ സ്ഥാപനമാണ്കാർഷിക കോളേജ്, വെള്ളായണി. പഴയ തിരുവിതാംകൂർ രാജകുംടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 1955 മേയ് മാസത്തിൽ ആരംഭിച്ച കോളേജ് ബിരുദ കോഴ്സുകൾക്ക് ശേഷം 1962ൽ ബിരുദാനന്ദര ബിരുദ കോഴ്സുകളും 1965 മുതൽ എം.ഫിൽ. കോഴ്സുകളും ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാല 1972ൽ സ്ഥാപിതമായപ്പോൾ കാർഷിക കോളേജ് അതിന്റെ ഭാഗമായി മാറി.
ഛായാഗ്രഹണം: എൻ സാനു