വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-08-2016
സൂചിത്തുമ്പികളിൽ ഒരിനമാണ് വെള്ളപ്പുൽ ചിന്നൻ - White Dartlet. (ശാസ്ത്രീയനാമം:Agriocnemis pieris). വെളുപ്പും ഇളം നീലയുമാണ് ഇവയുടെ നിറം. ഉരസിൽ കറുത്ത വരകൾ കാണപ്പെടുന്നു. വാലിന്റെ അഗ്രഭാഗത്തായി ഇളം നീലയും കറുപ്പും പൊട്ടുകൾ കാണാം. ഇന്ത്യയാണ് ഇവയുടെ സഹജമായ വാസമേഖല. ഇന്ത്യയിൽ കേരളം, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, കർണ്ണാടക, അരുണാചൽപ്രദേശ്, മദ്ധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു.