വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-02-2008
തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയൻ പെനിൻസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. ബൾഗേറിയ (വടക്കുപടിഞ്ഞാറ്), ഗ്രീസ് (പടിഞ്ഞാറ്), ജോർജ്ജിയ (വടക്കുകിഴക്ക്), അർമേനിയ, അസർബെയ്ജാൻ, ഇറാൻ (കിഴക്ക്), ഇറാഖ്, സിറിയ (തെക്കുകിഴക്ക്) എന്നിവയാണ് റ്റർക്കിയുടെ അയൽരാജ്യങ്ങൾ. തെക്ക് മെഡിയറേനിയൻ കടലും പടിഞ്ഞാറ് ഈജിയൻ കടലും വടക്ക് കരിങ്കടലുമാണ് തുർക്കിയുടെ ജലാതിർത്തികൾ. യൂറോപ്പും ഏഷ്യയും തമ്മിൽ ഭൂമിശാസ്ത്രജ്ഞർ അതിർത്തി തിരിക്കുന്ന മർമാര കടൽ തുർക്കിയിലാണ്. ഇതിനാൽ റ്റർക്കി ഒരു അന്തർഭൂഖണ്ഡ രാജ്യമാണ്.
തുർക്കിയിലെ മരം കൊണ്ടു നിർമ്മിച്ച ഒരു സത്രമാണ് ചിത്രത്തിൽ കാണുന്നത്.
ഛായാഗ്രഹണം: മുസാഫിർ