വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-09-2011
കേരളത്തിലെ ആദ്യകാല സാഹിത്യ സമാജങ്ങളിലൊന്നാണ് ഭാരതവിലാസം സഭ. 1904 മേയ് നാലിനാണ് സമാജം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ സാഹിത്യകാരന്മാരിൽ പ്രമുഖരായിരുന്ന ഉള്ളൂർ, കൊട്ടാരത്തിൽ ശങ്കുണ്ണി, അപ്പൻ തമ്പുരാൻ തുടങ്ങിയവർ ഇതിലെ സജീവാംഗങ്ങളായിരുന്നു.