അഷ്ടമുടിക്കായൽ
അഷ്ടമുടിക്കായൽ

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ അഷ്ടമുടിക്കായൽ. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു. പ്രഗല്ഭ കവി തിരുനല്ലൂർ കരുണാകരന്റെ പല കവിതകളുടേയും ഇതിവൃത്തം അഷ്ടമുടിക്കായലാണ്‌.കൊല്ലം ബോട്ട് ജട്ടിയിൽ നിന്നും അഷ്ടമുടിക്കായലിലൂടെ ആലപ്പുഴയിലേക്ക് പാസ്സഞ്ചർ ബോട്ടും ഹൗസ് ബോട്ടുമുണ്ട്. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. തടാകങ്ങൾ, കനാലുകൾ, വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.

ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം

തിരുത്തുക