വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-03-2021
ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഒതളത്തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ഛർദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയിൽ അടങ്ങിയിരിക്കുന്ന സെറിബെറിൻ, ഒഡോളിൻ തുടങ്ങിയ പദാർഥങ്ങൾ ഇതിലെ വിഷാംശത്തിനു നിദാനമാണ്. കായ് തിന്നുമ്പോൾ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോൾ മരണവും സംഭവിക്കാം.
ഛായാഗ്രഹണം: Vengolis