വാൽ അർക്കൂഷ്

അമേരിക്കൻ ഡോക്ടര്‍, അധ്യാപിക,രാഷ്ട്രീയപ്രവർത്തക

വലേരി എ. അർക്കൂഷ് ഒരു അമേരിക്കൻ അനസ്‌തേഷ്യോളജിസ്റ്റും രാഷ്ട്രീയ പ്രവർത്തകയും അക്കാദമിക് വിദഗ്ധയുമാണ്. പെൻസിൽവാനിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ സർവീസസിന്റെ നിയുക്ത സെക്രട്ടറിയാണ് അവർ. മോണ്ട്ഗോമറി കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാരുടെ ചെയർമാനാണ് അർക്കൂഷ്. 2022-ൽ പെൻസിൽവാനിയയിൽനിന്ന് അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർത്ഥിയായിരുന്നു.

വാൽ അർക്കൂഷ്
അർക്കൂഷ് 2020-ൽ
പെൻസിൽവാനിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ സർവീസസ് സെക്രട്ടറി
പദവിയിൽ
ഓഫീസിൽ
TBD
ഗവർണ്ണർജോഷ് ഷാപ്പിറോ (elect)
മുൻഗാമിമെഗ് സ്നീഡ് (acting)
മോണ്ട്ഗോമറി കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർ അധ്യക്ഷ.
പദവിയിൽ
ഓഫീസിൽ
November 17, 2016
മുൻഗാമിജോഷ് ഷാപ്പിറോ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-09-22) സെപ്റ്റംബർ 22, 1960  (64 വയസ്സ്)
ഒമാഹ, നെബ്രാസ്ക, യു.എസ്.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
കുട്ടികൾ3
വിദ്യാഭ്യാസംNorthwestern University (BA)
Johns Hopkins University (MPH)
University of Nebraska (MD)
വെബ്‌വിലാസംOfficial website

ആദ്യകാല ജീവിതം

തിരുത്തുക

1982-ൽ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അർക്കൂഷ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1986-ൽ യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കൽ സെന്ററിൽ നിന്ന് മെഡിസിനിൽ ഡോക്‌ടർ ബിരുദം നേടിയ അവർ, 2007-ൽ ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബിരുദവും നേടി.[1] പ്രസവചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അനസ്‌തേഷ്യോളജി വിഭാഗത്തിൽ ജെഫേഴ്‌സൺ മെഡിക്കൽ കോളേജിലാണ് അവർ തന്റെ റെസിഡൻസി കാലം ചിലവഴിച്ചത്.

അക്കാദമിക് ജീവിതം

തിരുത്തുക

പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ അനസ്തേഷ്യോളജി, ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നിവയുടെ പ്രൊഫസറായിരുന്നു അർകൂഷ്.[2] 1999 മുതൽ 2004 വരെയുള്ള കാലത്ത് ഡ്രെക്സൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ അനസ്തേഷ്യോളജി വിഭാഗത്തിന്റെ ചെയർമാനായിരുന്നു അവർ. സിഡ്‌നി കിമ്മൽ മെഡിക്കൽ കോളേജിലും അവർ അദ്ധ്യാപനം നടത്തിയിട്ടുണ്ട്.[3]

2007-ൽ അർക്കൂഷ് നാഷണൽ ഫിസിഷ്യൻസ് അലയൻസിന്റെ ബോർഡിൽ അംഗമായി ചേർന്നു.[4] 2010 മുതൽ 2012 വരെ അവർ അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.[5]

സ്വകാര്യ ജീവിതം

തിരുത്തുക

ഭർത്താവ് ജെഫ് ഹാർബിസണിനൊപ്പം പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ സ്പ്രിംഗ്ഫീൽഡ് ടൗൺഷിപ്പിലാണ് ആർക്കൂഷ് താമസിക്കുന്നത്. അവൾക്ക് 3 കുട്ടികളുണ്ട്.

  1. "Dr. Valerie Arkoosh, Chair | Montgomery County, PA - Official Website". www.montcopa.org. Archived from the original on 2021-04-16. Retrieved 2021-04-23.
  2. Burns, Caitlin (March 29, 2019). "Drs. Arkoosh, Brown to Receive Honorary Degrees at Arcadia University Commencements, May 16 & 17". Arcadia University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
  3. Burns, Caitlin (March 29, 2019). "Drs. Arkoosh, Brown to Receive Honorary Degrees at Arcadia University Commencements, May 16 & 17". Arcadia University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
  4. McCrystal, Laura (November 27, 2016). "Valerie Arkoosh takes the reins of the Montgomery County Board of Commissioners". Philadelphia Inquirer (in ഇംഗ്ലീഷ്). Retrieved 2023-01-12.
  5. Burns, Caitlin (March 29, 2019). "Drs. Arkoosh, Brown to Receive Honorary Degrees at Arcadia University Commencements, May 16 & 17". Arcadia University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
"https://ml.wikipedia.org/w/index.php?title=വാൽ_അർക്കൂഷ്&oldid=3896145" എന്ന താളിൽനിന്ന് ശേഖരിച്ചത്