വാൽജെവോ
വാൽജെവോ (സെർബിയൻ സിറിലിക്: Ваљево, pronounced [ʋâːʎeʋo]) പടിഞ്ഞാറൻ സെർബിയയിലെ ഒരു നഗരവും കൊളുബാര ജില്ലയുടെ ഭരണ കേന്ദ്രവുമാണ്. 2011 ലെ സെൻസസ് അനുസരിച്ച്, ആകെ90,312 നിവാസികളുണ്ടായിരുന്ന വാൽജെവോയുടെ ഭരണ പ്രദേശത്തെ 59,073 പേർ നഗരവാസികളായിരുന്നു. 905 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉൾക്കൊള്ളുന്ന വാൽജെവോ നഗരം 185 മീറ്റർ ഉയരത്തില് സ്ഥിതിചെയ്യുന്നു. സാവാ നദിയുടെ പോഷകനദിയായ കൊളുബാറ നദിയോരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
Valjevo Ваљево | |||||||||
---|---|---|---|---|---|---|---|---|---|
City of Valjevo | |||||||||
| |||||||||
| |||||||||
Location of the city of Valjevo within Serbia | |||||||||
Coordinates: 44°16′N 19°53′E / 44.267°N 19.883°E | |||||||||
Country | Serbia | ||||||||
Region | Šumadija and Western Serbia | ||||||||
District | Kolubara | ||||||||
Settlements | 77 | ||||||||
• Mayor | Lazar Gojković (Serbian Progressive Party) | ||||||||
•റാങ്ക് | 17th in Serbia | ||||||||
• Urban | 27.44 ച.കി.മീ.(10.59 ച മൈ) | ||||||||
• Administrative | 905 ച.കി.മീ.(349 ച മൈ) | ||||||||
ഉയരം | 199 മീ(653 അടി) | ||||||||
(2011 census)[2] | |||||||||
• റാങ്ക് | 15th in Serbia | ||||||||
• Urban | 59,073 | ||||||||
• Urban density | 2,200/ച.കി.മീ.(5,600/ച മൈ) | ||||||||
• Administrative | 90,312 | ||||||||
• Administrative density | 100/ച.കി.മീ.(260/ച മൈ) | ||||||||
സമയമേഖല | UTC+1 (CET) | ||||||||
• Summer (DST) | UTC+2 (CEST) | ||||||||
Postal code | 14000 | ||||||||
Area code | +381(0)14 | ||||||||
ISO കോഡ് | SRB | ||||||||
Car plates | VA | ||||||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകസമീപസ്ഥ ഗ്രാമമായ പെറ്റ്നിക്കയിൽ, ശാസ്ത്രജ്ഞന്മാർ 6,000 വർഷത്തോളം പഴക്കമുള്ള സെർബിയയിലെ ആദ്യത്തെ സമ്പൂർണ്ണ നിയോലിത്തിക്ക് ആവാസവ്യവസ്ഥ കണ്ടെത്തി. റോമൻ കാലത്ത് ഈ പ്രദേശം മൊയേസിയ പ്രവിശ്യയുടെ ഭാഗമായിരുന്നു. 1393 -ലാണ് വാൽജെവോയേക്കുറിച്ച് ആദ്യമായി പരാമർശിക്കപ്പെട്ടത്. ബോസ്നിയയെ ബെൽഗ്രേഡുമായി ബന്ധിപ്പിക്കുന്ന വ്യാപാര പാതയിലെ ഒരു പ്രധാന സ്റ്റേജിംഗ് പോസ്റ്റായിരുന്നു അത്. സുസ്ഥിരമായ ഓട്ടോമൻ ഭരണത്തിൻ കീഴിൽ 16 -ഉം 17 -ഉം നൂറ്റാണ്ടുകളിൽ വാൽജെവോ നഗരം ശ്രദ്ധേയമായി.
മതിജാ നെനാഡോവിച്ചിന്റെ അഭിപ്രായത്തിൽ, 18 -ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൽജെവോയിൽ 24 പള്ളികൾ ഉണ്ടായിരുന്നു.[3]
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെർബിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിവേഗം പരിവർത്തനം സംഭവിച്ചു. സെർബിയൻ വിപ്ലവം ഒരു സായുധ കലാപത്തോടെ ആരംഭിച്ചു. 1804 -ൽ, പ്രാദേശിക സെർബ് ജനസംഖ്യ തുർക്കി യുദ്ധ പ്രഭുക്കന്മാർക്കെതിരെ മത്സരിക്കുകയും സെർബിയയുടെ വലിയൊരു ഭാഗം മോചിപ്പിക്കുകയും ചെയ്തു. ഓട്ടോമൻ തുർക്കികൾ രണ്ട് പ്രമുഖ സെർബിയൻ കമാൻഡർമാരെ കൊന്നതാണ് വിപ്ലവത്തിനുള്ള ഒരു പ്രധാന കാരണം. അറിയപ്പെടുന്ന രണ്ട് കുതിരപ്പടയാളികളായിരുന്ന ഇലിജ ബിർകാനിൻ, അലെക്സ നെനാഡോവിച്ച് എന്നിവർ വാൽജെവോയിൽ കൊല്ലുബാരയ്ക്ക് മുകളിലുള്ള പാലത്തിൽവച്ച് വധിക്കപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൽ വാൽജെവോ ഒരു പ്രധാന വ്യാവസായിക സാംസ്കാരിക കേന്ദ്രമായി മാറിയപ്പോൾ പ്രദേശത്തിൻറെ വികസനം കൂടുതൽ ത്വരിതഗതിയിലായി.
ചിത്രശാല
തിരുത്തുക-
A view of the city from the west. River Kolubara and city wheat silo can be seen
-
Petnica cave
-
Desanka Maksimović monument
-
Nenadović Tower from 1813
-
Cave Park
-
കേവ് പാർക്ക്
-
Tešnjar, old urban settlement in Valjevo
-
Gradac River near Valjevo
-
വാൽജെവോ ഗ്രാമർ സ്കൂൾ
-
ഔർ ലോർഡ്സ് പുനരുത്ഥാന ക്ഷേത്രം
-
നെസസ് കൂട്ടക്കൊലയ്ക്കായ് സമർപ്പിച്ചിരിക്കുന്ന സ്മാരകം
-
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ സ്മാരക ശ്മശാനം
അവലംബം
തിരുത്തുക- ↑ ഫലകം:Serbian municipalities 2006
- ↑ ഫലകം:Serbian census 2011
- ↑ Nenadović, Matija (1951). Memoari. Belgrade: Jugoslovenska knjiga. p. 28.