വാർബെർഗ് റേഡിയോ സ്റ്റേഷൻ
ഗ്രിമെടണിലെ വാർബെർഗ് റേഡിയോ നിലയം (സ്വീഡിഷ്: Varbergs radiostation i Grimeton) വിഎൽഎഫ് സംപ്രേഷണം നടത്താവുന്ന ഒരു റേഡിയോ നിലയമാണ്. ഈ നിലയം സ്വീഡനിലെ ഹാൾലാന്റിലെ വാർബെർഗിലാണ് സ്ഥിതിചെയ്യുന്നത്.[3] ലോകത്തിലെ ആകെയുള്ള കറങ്ങുന്ന ആർമേച്ചറുള്ള അലക്സാന്റേഴ്സൺ ആൾട്ടർനേറ്റർ റേഡിയോ പ്രക്ഷേപണി ഇവിടെയാണുള്ളത്. ഇത് ഒരു യുനെസ്കോ ലോകപൈതൃക സ്ഥാനമാണ്. യൂറോപ്യൻ ഇന്റസ്ട്രിയൽ ഹെറിറ്റേജ് റൂട്ടിന്റെ ഒരു നങ്കൂരസ്ഥാനമാണിത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ [1] |
Area | 109.09, 3,854 ഹെ (11,742,000, 414,841,000 sq ft) |
മാനദണ്ഡം | (ii), (iv) [2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1134 1134 |
നിർദ്ദേശാങ്കം | 57°06′50″N 12°24′16″E / 57.114°N 12.4044°E |
രേഖപ്പെടുത്തിയത് | 2004 (28th വിഭാഗം) |
വെബ്സൈറ്റ് | www |
1922 മുതൽ 1924 വരെയാണ് ഈ ട്രാൻസ്മിറ്റർ നിർമ്മിച്ചത്. 17.2 കിലോ ഹെർട്സിൽ പ്രവർത്തിപ്പിക്കാനായാണ് ഇത് നിർമ്മിച്ചത്. 40 കിലോ ഹെർട്സ് വരെയുള്ള വിവിധ ഫ്രീക്വൻസികളിൽ പ്രവർത്തിപ്പിക്കാവുന്നതരത്തിലാണ് ഇതിന്റെ രൂപകൽപ്പന. 1.9 കിലോമീറ്റർ നീളമുള്ള വയർ ആന്റിനയുണ്ട് ഇതിന്. 127 മീറ്റർ ഉയരമുള്ള ആറ് സ്റ്റീൽ പൈലോണുകളിലാണ് ഈ ആന്റിന സ്ഥാപിച്ചിരിക്കുന്നത്. പ്രധാന വയറിനു കുറുകെ എട്ട് തിരശ്ചീന വയറുകൾ ഈ പൈലോണുകളിൽ സ്ഥാപിച്ചിരിക്കുന്നു. ഇത് തറയിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് കുത്തനെയുള്ള റേഡിയേറ്റിംഗ് എലമെന്റുകൾക്ക് ഊർജ്ജം പകരുന്ന കപ്പാസിറ്റീവ് ടോപ് ലോഡായി പ്രവർത്തിക്കുന്നു.
ഷോർട്ട് വേവ് ട്രാൻസ്മിഷൻ, എഫ് എം, ടിവി ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവയ്ക്കെല്ലാമായി ഗ്രിമെടൺ വിഎൽഎഫ് ട്രാൻസ്മിറ്റർ ഉപയോഗിച്ചിരുന്നു. ഇതിനായി 260 മീറ്റർ ഉയരത്തിൽ ഗൈയ്ഡ് സ്റ്റീൽ ഫ്രെയിമിന്റെ ഒരു നെറ്റ് 40കിലോ ഹെർട്സ് ട്രാൻസ്മിറ്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് അടുത്തായി 1996 ൽ സ്ഥാപിച്ചു.
ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിലെ റേഡിയോ സെൻട്രലിലെ ട്രാൻസ്അറ്റ്ലാന്റിക് റേഡിയോ ടെലഗ്രാഫിക്കുവേണ്ടി 1950കൾ വരെ ഗ്രിമെടൺ വിഎൽഎഫ് ട്രാൻസ്മിറ്റർ ഉപയോഗപ്പെടുത്തി. 1960 മുതൽ 1996 വരെ സ്വീഡിഷ് നേവിയുടെ മുങ്ങിക്കപ്പലുകൾക്കുള്ള വിവിധ നിർദ്ദേശങ്ങൾ ഇതുവഴി സംപ്രേഷണം ചെയ്തിരുന്നു.
ട്രാൻസിസ്റ്ററും ട്യുബുകളും ഉപയോഗിക്കുന്ന മറ്റൊരു ട്രാൻസ്മിറ്റർ 1968 ൽ ഇതിനടുത്തായി സ്ഥാപിച്ചു. അതേ ഏരിയൽ തന്നെയാണ് പുതിയ ട്രാൻസ്മിറ്ററും ഉപയോഗിച്ചിരുന്നത്. 1996 ൽ അലക്സാന്റേഴ്സൺ ട്രാൻസ്മിറ്റർ പഴയതാവുകയും പ്രവർത്തനത്തിൽനിന്ന് വിരമിക്കുകയും ചെയ്തു. എന്നാൽ ഇത് ഇപ്പോഴും പ്രവർത്തനക്ഷമമായതുകൊണ്ട് ഇതിനെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിക്കുകയും വേനൽകാലത്ത് സന്ദർശനം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.
2004 ജൂലൈ 2 ന് ഗ്രിമെടൺ വിഎൽഎഫ് ട്രാൻസ്മിറ്റർ യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.[4]പ്രത്യേക ദിനങ്ങളിലെ പ്രക്ഷേപണങ്ങൾക്കായി ഇപ്പോഴും അലക്സാന്റേഴ്സൺ ട്രാൻസ്മിറ്റർ ഉപയോഗിക്കുന്നു. അലക്സാന്റേഴ്സൺ ദിനത്തിലെ 17.2 കിലോ ഹെർട്സ് മോഴ്ല് സന്ദേശങ്ങൾ തുടങ്ങിയവ. ഇതിന്റെ കാൾസൈൻ എസ്എക്യു ആണ്.
ചിത്രശാല
തിരുത്തുക-
ഗ്രിമെടണിലെ വാർബെർഗ് റേഡിയോ നിലയത്തിലെ റേഡിയോ ടവറുകൾ
-
ഗ്രിമെടണിലെ വാർബെർഗ് റേഡിയോ നിലയത്തിന്റെ അകംഭാഗം
-
Log-periodic shortwave antenna besides the old Varberg Radio Station, Sweden
-
Main building interior of the radio station at Grimeton in Varberg Municipality with transmitter equipment
-
Main building interior of the radio station at Grimeton in Varberg Municipality with transmitter equipment
-
ഗ്രിമെടണിലെ വാർബെർഗ് റേഡിയോ നിലയത്തിലെ പ്രവേശന ഹാൾ
-
പ്രവേശന ഹാളിലെ മുന്നറിയിപ്പ് ഫലകം
ഇതും കാണുക
തിരുത്തുക- List of masts
- List of towers
അവലംബങ്ങൾ
തിരുത്തുക- ↑ Wiki Loves Monuments monuments database. 11 മാർച്ച് 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=se-arbetsl&srlanguage=sv&srid=1549.
{{cite web}}
: Missing or empty|title=
(help) - ↑ "Grimeton Radio Station, Varberg". Retrieved 30 ഏപ്രിൽ 2017.
- ↑ "ERIH Entry: Varberg World Heritage radio station". European Route of Industrial Heritage. 2014. Archived from the original on 2014-09-22. Retrieved 15 January 2015.
{{cite web}}
: Invalid|ref=harv
(help) - ↑ Jensen, P.R. (2013). Wireless at War. Rosenberg Publishing Pty Ltd. pp. 83–84. ISBN 978-1922013477.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official website
- World Heritage profile
- SAQ Grimeton in the Structurae database
- UHF radio and television tower Grimeton in the Structurae database
- Receive SAQ with soundcard only Archived 2015-11-21 at the Wayback Machine.
- Grimeton VLF transmitter tower 1, SkyscraperPage
- Grimeton VLF transmitter tower 2, SkyscraperPage
- Grimeton VLF transmitter tower 3, SkyscraperPage
- Grimeton VLF transmitter tower 4, SkyscraperPage
- Grimeton VLF transmitter tower 5, SkyscraperPage
- Grimeton VLF transmitter tower 6, SkyscraperPage
- Grimeton TV mast, ScyscraperPage
- Alexanderson Society official webpage (Swedish)
- Transmission with christmas greetings