വടക്കുകിഴക്കൻ കാലിഫോർണിയയിലൂടെ വടക്ക്-തെക്ക് ദിശയിൽ സഞ്ചരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഒറിഗൺ വരെ നീളുന്ന 85 മൈൽ (137 കിലോമീറ്റർ) നീളമുള്ള ഒരു പർവതനിരയാണ് വാർണർ പർവതനിരകൾ. ബേസിൻ ആന്റ് റേഞ്ച് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ കോണിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ ശ്രേണി കാലിഫോർണിയയിലെ ലാസൻ കൌണ്ടിയുടെ വടക്കുകിഴക്കൻ മൂലയിൽ നിന്നു വ്യാപിച്ച് കാലിഫോർണിയയിലെ കിഴക്കൻ മോഡോക് കൌണ്ടിയിലൂടെ (അൽതുറാസിനു കിഴക്ക്), വടക്ക് ദിശയിൽ ഓറിഗണിലേയ്ക്ക് (ലേൿവ്യൂവിനു കിഴക്ക്) നീണ്ടുകിടക്കുന്നു.

വാർണർ പർവ്വതനിരകൾ
വടക്കുകിഴക്കൻ കാലിഫോർണിയയിലെ ജെസ് വാലിയും വാർണർ പർവതനിരകളും.
ഉയരം കൂടിയ പർവതം
PeakEagle Peak (California)
Elevation9,892 അടി (3,015 മീ)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Warner Mountains in California and Oregon[1]
CountryUnited States
StatesCalifornia and Oregon
DistrictsModoc County, Lassen County and Lake County
Range coordinates41°26′59.619″N 120°15′3.807″W / 41.44989417°N 120.25105750°W / 41.44989417; -120.25105750
Topo mapUSGS Davis Creek

9,892 അടി (3,015 മീറ്റർ) ഉയരമുള്ള ഈഗിൾ കൊടുമുടിയാണ് ഈ ശ്രേണിയിലെ ഏറ്റവും ഉന്നതമായ ഗിരിശൃംഗം. ഈ പർവ്വതനിര കാലിഫോർണിയയിലെ മോഡോക് ദേശീയ വനത്തിന്റേയും ഒറിഗോണിലെ ഫ്രീമോണ്ട് ദേശീയ വനത്തിന്റേയും ഭാഗമാണ്. സൌത്ത് വാർണർ വന്യതയ്ക്കുള്ളിലായി, പർവ്വതനിരയുടെ  തെക്കൻ ഭാഗം ഈഗിൾ കൊടുമുടിയെ ഉൾക്കൊള്ളുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

വാർണർ ശ്രേണി സിയേറ നെവാഡ ശ്രേണിയുടെയോ കാസ്കേഡ് ശ്രേണിയുടെയോ ഭാഗമല്ല, മറിച്ച് ഗ്രേറ്റ് ബേസിൻ ശ്രേണികളുടെ ഭാഗമാണിത്. കാലിഫോർണിയിലെ അർദ്ധ വരൾച്ചയുള്ളതും വിരളമായ ജനസംഖ്യയുള്ളതുമായ വടക്കുകിഴക്കൻ മൂലയിലും ഒറിഗോണിന്റെ തെക്കൻ-മധ്യ ഭാഗത്തുമായാണ് ഇതു നിലകൊള്ളുന്നത്. ഗ്രാബൺ ബേസിനുകളെ ഉൾക്കൊള്ളുന്നതും വൃഷ്‌ട്യുൽപാദിത മഴയാൽ രൂപപ്പെടുന്ന ക്ഷണിക തടാകങ്ങളുള്ളതുമായ ഹോർസ്റ്റ് ആൻഡ് ഗ്രാഫെൻ (ഫോൾട്ട്-ബ്ലോക്ക്) ഭൂപ്രകൃതിയുടെ ഉത്തമോദാഹരണമാണ് ഈ ശ്രേണി.

ഈ ശ്രേണിയുടെ കിഴുക്കാംതൂക്കായ കിഴക്കേ മലഞ്ചെരിവ് കാലിഫോർണിയയിലെ സർപ്രൈസ് വാലി, ഒറിഗോണിലെ വാർണർ വാലി എന്നിവയ്ക്ക് അഭിമുഖമായി നിലകൊള്ളുന്നതിനോടൊപ്പം കാലിഫോർണിയ-നെവാദ അതിർത്തിയിലുടനീളമായി അപ്പർ ആൽക്കലി തടാകം, മിഡിൽ ആൽക്കലി തടാകം, ലോവർ ആൽക്കലി തടാകം എന്നിവയുടേയും ഒറിഗണിലെ വാർണർ തടാകങ്ങളുടേയും (ക്രമ്പ്, ഹാർട്ട് തടാകങ്ങൾ) തടങ്ങളെ വലയംചെയ്തുമാണ് സ്ഥിതിചെയ്യുന്നത്. ശ്രേണിയുടെ പടിഞ്ഞാറൻ വശം സാക്രമെന്റോ നദിയുടെ പോഷകനദിയായ പിറ്റ് നദിയുടെ കൈവഴികളാൽ ജലസേചനം നടത്തപ്പെടുന്ന ഒരു മേച്ചിൽ പ്രദേശത്തിനും കാർഷികമേഖലയ്ക്കും അഭിമുഖമായി സ്ഥിതിചെയ്യുന്നു. ഗൂസ് ലേക്ക് താഴ്വരയിലായി ശ്രേണിയുടെ പടിഞ്ഞാറൻ വശത്തുടനീളം കാലിഫോർണിയ-ഒറിഗോൺ അതിർത്തിയുമായി കെട്ടു പിണഞ്ഞുകിടക്കുന്ന[2] ഏകദേശം 28 മൈൽ (45 കിലോമീറ്റർ) നീളമുള്ള ഒരു കെട്ടിയടക്കപ്പെട്ട തടമുള്ള തടാകമാണ് ഗൂസ് തടാകം. 1868 ലും 1881 ലുമായി, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ആകെ രണ്ടുതവണ മാത്രമാണ് ഗൂസ് തടാകം പിറ്റ് നദിയിലേക്ക് കവിഞ്ഞൊഴുകിയത്.  1926 ലും 1929 മുതൽ 1934 വരെയുമുള്ള കാലത്ത് തടാകം വറ്റിവരണ്ടുപോയിരുന്നു.

ചരിത്രം

തിരുത്തുക

1846 മുതൽ 1850 വരെയുള്ള കാലഘട്ടത്തിൽ കുടിയേറ്റക്കാർ ഒറിഗണിലെ വില്ലാമെറ്റ് താഴ്‌വരയിലേക്കും കാലിഫോർണിയയിലെ സ്വർണ്ണപ്പാടങ്ങളിലേക്കും എത്തിച്ചേരാനുള്ള ഒരു ബദൽ മാർഗ്ഗമായി ഉപയോഗിച്ചിരുന്ന ലാസൻ-ആപ്പിൾഗേറ്റ് നടപ്പാതയിലായിരുന്നു വാർണർ പർവതനിരകളിലെ ഫാൻഡാങ്കോ പാസ് സ്ഥിതിചെയ്തിരുന്നത്.[3] ഗൂസ് തടാകത്തിലെത്തിയ ശേഷം, കുടിയേറ്റക്കാരുടെ തീവണ്ടികൾ‌ പലപ്പോഴും രണ്ടായി പിരിയുകയും, ചിലത് വില്ലാമെറ്റ് താഴ്‌വരയിലേക്കും മറ്റുള്ളവ സ്വർണ്ണപ്പാടങ്ങളിലേക്കും തുടരുകയുമായിരുന്നു ചെയ്തിരുന്നത്.

1912-ൽ വാർണർ പർവതനിരകളിൽ ഒരു സ്വർണ്ണ ഖനന തിരക്ക് സംഭവിച്ചു. കാലിഫോർണിയയിലെ മൊഡോക് കൌണ്ടിയിലെ ഒറിഗൺ അതിർത്തിയോട് ചേർന്നുള്ള ഹൈ ഗ്രേഡ് മൈനിംഗ് ഡിസ്ട്രിക്റ്റ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് നിരവധി ഖനികൾ ക്രമേണ വികസിപ്പിക്കപ്പെട്ടു.[4]

1920 മുതൽക്കു തന്നെ വാർണർ പർവതനിരകളിൽ നിന്ന് ഭീമമായ തോതിൽ മരങ്ങൾ നീക്കംചെയ്യപ്പെട്ടു. ഒറിഗണിലെ ലേൿവ്യൂ, കാലിഫോർണിയയിലെ അൽടുറാസ്, വില്ലോ റാഞ്ച് എന്നിവിടങ്ങളിലെ സജീവമായ തടി മില്ലുകളും ബോക്സ് ഫാക്ടറികളും തങ്ങളുടെ ഉൽപന്നങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യാൻ പോണ്ടെറോസ പൈൻ മരങ്ങൾ ഉപയോഗിച്ചു.  ഒറിഗൺ-കാലിഫോർണിയ അതിർത്തിക്കടുത്തുള്ള വില്ലോ റാഞ്ചിലെ സോമില്ലും ബോക്സ് ഫാക്ടറിയും 1930 കളിലും 1940 കളിലും ആയിരത്തിലധികം ജനസംഖ്യയുള്ള ഒരു കമ്പനി പട്ടണമായി വികസിച്ചിരുന്നു. 1958 ലാണ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.

പദോത്പത്തി

തിരുത്തുക

യുഎസ് ആർമി കോർപ്സ് ഓഫ് ടോപ്പോഗ്രാഫിക്കൽ എഞ്ചിനീയേഴ്സിന്റെ പര്യവേക്ഷകനായിരുന്ന ക്യാപ്റ്റൻ വില്യം എച്ച്. വാർണറുടെ പേരാണ് ഈ പർവ്വതനിരകൾക്ക് നൽകിയിരിക്കുന്നത്. 1849 സെപ്റ്റംബർ 26 ന് സിയറ നെവാഡയിലെ റെയിൽ‌വേ ക്രോസിംഗുകൾക്കായി ഒരു റൂട്ട് പര്യവേക്ഷണം ചെയ്യുന്നതിനിടെ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരാൽ ഈ പർവ്വതനിരയിൽവച്ച് അദ്ദേഹം കൊല്ലപ്പെട്ടു.[5] അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെത്തിയില്ല. 1866 ൽ അദ്ദേഹത്തിന്റെ പേര് പർവ്വതനിരയുടെ മാപ്പുകളിൽ പ്രത്യക്ഷപ്പെട്ടു.

1867 ൽ ഒറിഗണിലെ വാർണർ നിരകളുടെ വടക്കൻ ഭാഗത്ത് ജനറൽ ജോർജ്ജ് ക്രൂക്ക് ഇന്ത്യക്കാരെ അനുനയിപ്പിക്കാൻ ക്യാമ്പ് വാർണർ സ്ഥാപിച്ചു.[6] 1874 ൽ ഈ പോസ്റ്റ് ഉപേക്ഷിക്കപ്പെട്ടു. ക്യാമ്പ് വാർണറിനടുത്തുള്ള വാർണർ നിരകളിലെ 7,834 അടി (2,388 മീറ്റർ) ഉയരത്തിലുള്ള ക്രൂക്ക് പീക്ക് ജനറൽ ക്രൂക്കിന്റെ പേരിലാണ് അറിയപ്പെടുന്നത്.

  1. "Warner Mountains". Geographic Names Information System. United States Geological Survey. Retrieved 2009-05-03.
  2. Atlas of Oregon Lakes, Oregon State University Press.
  3. The Journal of the Modoc County Historical Society, Warner Mountain issue, 1991.
  4. Hill, James. Some Mining Districts in Northeastern California and Northwestern Nevada, U.S. Geological Survey, Bulletin 594, 1915.
  5. Barry, Patricia. In Search of Captain Warner, Maverick Publications, 1995.
  6. Gilliss, Julia. So Far From Home: An Army Bride on the Western Frontier 1865-1869, Oregon Historical Society, 1993.
"https://ml.wikipedia.org/w/index.php?title=വാർണർ_പർവ്വതനിരകൾ&oldid=3257791" എന്ന താളിൽനിന്ന് ശേഖരിച്ചത്