കാനഡയിലെ വാൻകൂവർ നഗരത്തിലുള്ള ഒരു സ്വകാര്യ ചലച്ചിത്ര പരിശീലന കേന്ദ്രമാണ് വാൻകൂവർ ഫിലിം സ്‌കൂൾ (Vancouver Film School - VFS). 1987-ൽ സ്ഥാപിതമായ വാൻകൂവർ ഫിലിം സ്‌കൂൾ ക്യാമ്പസിൽ ആറു കെട്ടിടങ്ങളാണുള്ളത്. 2008-ൽ വി.എഫ്.എസ് യു ട്യൂബുമായി സഹകരിച്ച് സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.

വാൻകൂവർ ഫിലിം സ്‌കൂൾ
തരംഓപ്പൻ
സ്ഥാപിതം1987 (1987)
പ്രസിഡന്റ്ജെയിംസ് ഗ്രിഫിൻ
സ്ഥലംവാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ, കാനഡ
വെബ്‌സൈറ്റ്Vancouver Film School

1987-ൽ വെറും ആറ് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച വാൻകൂവർ ഫിലിം സ്‌കൂൾ പിന്നീട് ഘട്ടം ഘട്ടമായി വളർച്ച പ്രാപിക്കുകയായിരുന്നു. 2012-ൽ മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്ക് ആർട്ടിസ്റ്റുകൾക്കുള്ള അവാർഡ് നേടിയവരിൽ കൂടുതൽ പേരും വി.എഫ്.എസിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.[1][2]

സിനിമാ നിർമ്മാണം, 3ഡി അനിമേഷൻ ആന്റ് വിഷ്വൽ എഫക്ട്‌സ്, കമ്പ്യൂട്ടർ ഗെയിംസ് നിർമ്മാണം, സിനിമാ - ടി.വി. അഭിനയം, തിരക്കഥാ രചന തുടങ്ങി വിവിധ വിഷയങ്ങളിലാണ് കോഴ്‌സുകൾ.

കാനഡയുടെ വടക്കു പടിഞ്ഞാറു ഭാഗത്തായുള്ള വാൻകൂവർ നഗരത്തിൽ പ്രതിവർഷം 200 ലധികം സിനിമാ - ടി.വി. പ്രോഗ്രാമുകളുടെ ചിത്രീകരണങ്ങൾ നടക്കാറുണ്ട്.[3]

  1. "2012 - സി.ജി. ആർട്ടിസ്റ്റ്‌സ് അവാർഡുകൾ". Archived from the original on 2012-09-18. Retrieved 2013-02-20.
  2. "സി.ജി. ആർട്ടിസ്റ്റ്‌സ് അവാർഡുകൾ-1". Archived from the original on 2013-03-21. Retrieved 2013-02-20.
  3. വാൻകൂവർ - സിനിമാ ചിത്രീകരണം[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ടൈപ്പോഗ്രാഫിയെക്കുറിച്ചുള്ള വി.എഫ്.എസ്. അനിമേഷൻ ചിത്രം

"https://ml.wikipedia.org/w/index.php?title=വാൻകൂവർ_ഫിലിം_സ്‌കൂൾ&oldid=4138602" എന്ന താളിൽനിന്ന് ശേഖരിച്ചത്