വാഷൂ
വാഷൂ കൌണ്ടി ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 421,407 ആയിരുന്നു.[1] നെവാഡയിലെ ജനസംഖ്യയേറിയ രണ്ടാമത്തെ കൌണ്ടിയാണിത്. റെനോ പട്ടണത്തിലാണ് കൌണ്ടി സീറ്റിൻറെ സ്ഥാനം.[2] റെനോ, NV മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ കൌണ്ടി.
Washoe County, Nevada | ||
---|---|---|
County | ||
Washoe County | ||
വാഷൂ കൌണ്ടി കോർട്ട്ഹൌസ് | ||
| ||
Location in the U.S. state of Nevada | ||
Nevada's location in the U.S. | ||
സ്ഥാപിതം | November 25, 1861 | |
Named for | Washoe people | |
സീറ്റ് | Reno | |
വലിയ പട്ടണം | Reno | |
വിസ്തീർണ്ണം | ||
• ആകെ. | 6,542 ച മൈ (16,944 കി.m2) | |
ജനസംഖ്യ (est.) | ||
• (2015) | 4,46,903 | |
• ജനസാന്ദ്രത | 67/sq mi (26/km²) | |
Congressional district | 2nd | |
സമയമേഖല | Pacific: UTC-8/-7 | |
Website | washoecounty |
ചരിത്രം
തിരുത്തുക1861 നവംബർ 25 നു രൂപീകൃതമായ ഈ കൌണ്ടി നെവാഡ സംസ്ഥാനത്തെ യഥാർത്ഥത്തിലുള്ള 9 കൌണ്ടികളിൽപ്പെട്ടതാണ്. ഈ മേഖലയിൽ ആദ്യകാലം മുതൽ അധിവസിച്ചിരുന്ന വാഷൂ ഇന്ത്യൻ ജനതയുടെ പേരിനെ ആസ്പദമാക്കിയാണ് കൌണ്ടിയ്ക്ക് ഈ പേരു നല്കിയത്. 1864 ൽ ഇത് രൂപ് കൌണ്ടിയുമായി സംയോജിപ്പിച്ചിരുന്നു. 1861 ൽ വാഷൂ സിറ്റിയിലായിരുന്നു കൌണ്ടി സീറ്റ്. 1871 റെനോ പട്ടണം കൌണ്ടി സീറ്റായി നിലവിൽ വന്നു.
ഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം വാഷു കൌണ്ടിയുടെ ആകെ വിസ്തീർണ്ണം 6,542 സ്ക്വയർ മൈലാണ് (16,940 km2). ഇതിൽ 6,302 സ്ക്വയർ മൈൽ (16,320 km2) പ്രദേശം കരഭൂമിയും ബാക്കി 240 സ്ക്വയർ മൈൽ പ്രദേശം (620 km2) (3.7 ശതമാനം) ജലം അടങ്ങിയതുമാണ്. വാഷു കൌണ്ടിയിലെ ഏറ്റവും ഉയർന്ന പ്രദേശം മൌണ്ട് റോസ് ആണ്. ഇതിന് 10,785 അടി (3,287 മീ.) ഉയരമുണ്ട്. ഈ മേഖലയിലെ പ്രധാന കൊടുമുടി വിർജീനിയ പീക് ആണ്.
കൌണ്ടിയ്ക്കുള്ളിൽ ഏകീകരിക്കപ്പെട്ട് കോർപ്പറേഷനുകളാക്കപ്പെട്ട രണ്ടു പട്ടണങ്ങളാണ് റെനോ, സ്പാർക്സ് എന്നിവ.
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved September 23, 2013.
- ↑ "County Explorer". National Association of Counties. Retrieved 2011-06-07.