കേരളത്തിലെ ചരിത്രപ്രസിദ്ധമായ വാഴപ്പള്ളി മഹാശിവക്ഷേത്രത്തിലെ ഗണപതിക്ഷേത്രത്തിൽ നിത്യവുമുള്ള നിവേദ്യമാണ് വാഴപ്പള്ളി ഗണപതിയപ്പം. വാഴപ്പള്ളി ഒറ്റയപ്പം എന്നും അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാണയമായിരുന്ന പണം എന്ന നാണയമാണ് ഇതിന്റെ അളവായി ഇന്നും കണക്കാക്കുന്നത്.

വാഴപ്പള്ളി ക്ഷേത്രം

ഐതിഹ്യം

തിരുത്തുക
 
വാഴപ്പള്ളി ഗണപതിയപ്പം

വാഴപ്പള്ളി മഹാഗണപതി പ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ് ഗണപതിയപ്പത്തിന്റെ ഉത്ഭവ ഐതിഹ്യം. വാഴപ്പള്ളിയിലെ തന്ത്രിയായിരുന്ന തരണല്ലൂർ നമ്പൂതിരി ശിവപ്രതിഷ്ഠക്കുവേണ്ടി തയ്യാറാക്കിവെച്ചിരുന്ന കലശമാണ് മാറി ഗണപതിക്ക് ആടിയതത്രേ. മൂത്രശങ്കമൂലം കലശസമയത്ത് ശിവക്ഷേത്രത്തിനുള്ളിൽ തന്ത്രിക്ക് കടക്കാൻ പറ്റാതെ വരുകയും, തത്സമയം പരശുരാമൻ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നും ഐതിഹ്യം. ഉപയോഗിക്കാനാവാതെവന്ന ആ കലശം ഇലവന്തി തീർത്ഥക്കരയിൽ ഗണപതി സങ്കല്പത്തിൽ പ്രതിഷ്ഠനടത്തി കലശാഭിഷേകം ചെയ്തുവത്രെ. സ്വയംഭൂവായ ഗണപതി പ്രതിഷ്ഠയ്ക്കു മുൻപിൽ അന്ന് ആദ്യമായി നേദിച്ചത് ഈ ഒറ്റയപ്പം ആയിരുന്നു.

ചേരുവകൾ

തിരുത്തുക

ഒരു പണം വാഴപ്പള്ളി ഗണപതിയപ്പം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ[1]

  • ഉണക്കലരിപ്പൊടി - 5 1/4 ഇടങ്ങഴി
  • ശർക്കര - 31 1/2 കിലൊഗ്രാം
  • നെയ്യ് - 21 തുടം
  • കദളിപ്പഴം - 10 എണ്ണം
  • നാളികേരം - 2 എണ്ണം
  • ചുക്ക് -
  • ഏലയ്ക്ക - 100 ഗ്രാം
  • മുന്തിരി - 1/4 കിലൊഗ്രാം
  • കൽക്കണ്ടം - 1/2 കിലൊഗ്രാം
 
ഗണപതി അമ്പലം

തയ്യാറാക്കുന്ന വിധം

തിരുത്തുക

പ്രത്യേകതകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-29. Retrieved 2012-02-17.
"https://ml.wikipedia.org/w/index.php?title=വാഴപ്പള്ളി_ഗണപതിയപ്പം&oldid=3644730" എന്ന താളിൽനിന്ന് ശേഖരിച്ചത്