രസതന്ത്രത്തിലെ രണ്ട് അടിസ്ഥാന സിദ്ധാന്തങ്ങളാണ് വാലൻസ് ബോണ്ട് സിദ്ധാന്തവും തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തവും. രാസബന്ധനം ക്വാണ്ടം ബലതന്ത്രം ഉപയോഗിച്ച് വിശദീകരിക്കുന്നതിനുവേണ്ടിയാണ് ഈ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയത്. ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാവുമ്പോൾ ആറ്റങ്ങളിലെ ആറ്റമിക ഓർബിറ്റലുകൾ ഏതെല്ലാം തരത്തിൽ കൂടിച്ചേരുന്നു എന്നതാണ് വാലൻസ് ബോണ്ട് സിദ്ധാന്തം വിശദീകരിക്കാൻ ശ്രമിക്കുന്നത്. അതേസമയം തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തം വിശദീകരിക്കുന്നത് ഒരു മുഴുവൻ തന്മാത്രയുടെ ഓർബിറ്റലുകൾ എത്തരത്തിലായിരിക്കുമെന്നതാണ്.

ചരിത്രം

തിരുത്തുക

പങ്കുവയ്ക്കപ്പെടുന്ന രണ്ട് ഇലക്ട്രോണുകളുടെ പ്രതിപ്രവർത്തനം മൂലമാണ് ഒരു രാസബന്ധനം ഉണ്ടാവുന്നത് എന്ന് ജി.എൻ.ലൂയിസ് എന്ന ശാസ്ത്രജ്ഞൻ 1916ൽ പ്രസ്താവിക്കുകയുണ്ടായി. തന്മാത്രകളെ ലൂയിസ് രൂപങ്ങളായി പ്രതിനിധാനം ചെയ്തുകൊണ്ടാണ് ഈ സിദ്ധാന്തം മുന്നോട്ട് വച്ചത്.