വാലന്റൈൻ വസ്യനോവിച്ച്

ഉക്രൈനിയൻ സിനിമാ സംവിധായകൻ

ഒരു ഉക്രേനിയൻ ചലച്ചിത്ര സംവിധായകനാണ് വാലന്റൈൻ വസ്യനോവിച്ച് (ജനനം 21 ജൂലൈ 1971)[1] .

വാലന്റൈൻ വസ്യനോവിച്ച്
Valentyn Vasyanovych in 2019
ജനനം (1971-07-21) 21 ജൂലൈ 1971  (53 വയസ്സ്)
തൊഴിൽFilm director

2017-ലെ അദ്ദേഹത്തിന്റെ ബ്ലാക്ക് ലെവൽ എന്ന ചിത്രം 90-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഉക്രേനിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു[2].എന്നാൽ അത് ഡിസംബർ ഷോർട്ട്‌ലിസ്റ്റിൽ ഇടം പിടിച്ചില്ല.

76-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഒറിസോണ്ടി വിഭാഗത്തിൽ അദ്ദേഹത്തിന്റെ 2019ലെ ചിത്രം അറ്റ്ലാന്റിസ് വിജയിച്ചു. 93-ാമത് അക്കാദമി അവാർഡിൽ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള ഉക്രേനിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[3] എന്നാൽ ഡിസംബറിലെ ഷോർട്ട്‌ലിസ്റ്റിൽ അത് ഇടം നേടിയില്ല.

78-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന്റെ 2021-ലെ ചിത്രം റിഫ്ലെക്ഷൻ തിരഞ്ഞെടുത്തു.

  1. "Valentyn Vasyanovych". International Film Festival Rotterdam. Archived from the original on 2019-12-25. Retrieved 16 January 2021.
  2. Holdsworth, Nick (29 August 2017). "Oscars: Ukraine Selects 'Black Level' for Foreign-Language Category". The Hollywood Reporter. Retrieved 29 August 2017.
  3. "Film 'Atlantis' has more chances for Oscars than Ukrainian nominees of past years - head of Ukrainian Oscar Committee". Interfax Ukraine. 24 September 2020. Retrieved 24 September 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാലന്റൈൻ_വസ്യനോവിച്ച്&oldid=4138595" എന്ന താളിൽനിന്ന് ശേഖരിച്ചത്