ഭോപ്പാൽ വാതക ദുരന്തമുണ്ടാകുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു വാറൺ ആൻഡേഴ്‌സൺ (29 നവംബർ 1921 – 30 ഒക്ടോബർ, 2014) .

ആൻഡേഴ്‌സണെ, അമേരിക്ക വിട്ടു തരാൻ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഭോപ്പാൽ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർ

ജീവിതരേഖ

തിരുത്തുക

1921 ൽ സ്വീഡിഷ് വംശജനായ ഒരു മരപ്പണിക്കാരന്റെ മകനായി ബ്രൂക്‌ലിനിലായിരുന്നു ആൻഡേഴ്‌സന്റെ ജനനം. രസതന്ത്രത്തിൽ ബിരുദം നേടിയ ആൻഡേഴ്‌സൺ കുറച്ചുകാലം പട്ടാളത്തിൽ പരിശീലനം നേടിയ ശേഷമാണ് യൂണിയൻ കാർബൈഡിൽ ജോലിക്ക് ചേർന്നത്.

1984 ൽ നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാൽ വാതകദദുരന്തത്തെ തുടർന്ന് ഇന്ത്യയിൽ അറസ്റ്റിലായി. പിന്നീട് ജാമ്യം ലഭിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ആൻഡേഴ്‌സൺ പിന്നീട് തിരിച്ചു വന്നില്ല. പലവട്ടം വാറണ്ട് അയച്ചിട്ടും ആൻഡേഴ്‌സൺ കോടതിയിൽ ഹാജരാവാൻ തയ്യാറാകാത്തതിനെത്തുടർന്ന് 1992 ൽ ഭോപ്പാൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആൻഡേഴ്‌സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.[1]

  1. "യൂണിയൻ കാർബൈഡ് മുൻ മേധാവി വാറൺ ആൻഡേഴ്‌സൺ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-10-31. Retrieved 31 ഒക്ടോബർ 2014.
"https://ml.wikipedia.org/w/index.php?title=വാറൺ_ആൻഡേഴ്സൺ&oldid=3644696" എന്ന താളിൽനിന്ന് ശേഖരിച്ചത്