വാമനൻ (കാവ്യമീമാംസകൻ)
ഒൻപതാം നൂറ്റാണ്ടിലാണ് വാമനന്റെ ജീവിതകാലം. കാവ്യമീമാംസ ചരിത്രത്തിൽ വാമനന് അതിപ്രധാന സ്ഥാനമാണുളളത്. അദ്ദേഹത്തിനു മുമ്പുളള മീമാംസകർ കാവ്യശരീരത്തെക്കുറിച്ചല്ലാതെ, കാവ്യാത്മാവിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഗുണങ്ങൾക്ക് സർവ്വപ്രധാനമായ സ്ഥാനം വരത്തക്കവിധത്തിൽ നടത്തുന്ന പദരചന കൊണ്ട് സിദ്ധിക്കുന്ന രീതിയാണ് അദ്ദേഹം കാവ്യാത്മാവായി കണ്ടത്. അലങ്കാരത്തെ വ്യാപകമായ അർത്ഥത്തിൽ സൗന്ദര്യം എന്ന നിർവ്വചിച്ചത് വാമനനാണ് ( 'സൗന്ദര്യമലങ്കാര-കാവ്യലങ്കാരസൂത്രവൃത്തി 1.1-2) രീതിയ്ക്കാണ് വമനൻ പ്രാധാന്യം നല്കിയത്.
('രീതിരാത്മാ കാവ്യസ്യ' കാ. സൂ 1.3.2 വിശിഷ്ടപദരചനാ രീതി കാ. സൂ. 1.2.7