വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയ

ആഗോള സത്യമത സംഘടനയായ യഹോവയുടെ സാക്ഷികളുടെ മത പ്രസിദ്ധീകരണങ്ങളുടെ അച്ചടി ശാലകളായി വർത്തിക്കുന്നതും ബഥേൽ എന്നറിയപ്പെടുന്നതുമായ സ്ഥാപനങ്ങളുടെയും ഇവരുടെ ബൈബിൾ പഠനങ്ങളുടേയും നിർദ്ദേശക സ്ഥാപനം, അല്ലെങ്കിൽ കേന്ദ്രീകൃത ആസ്ഥാനമാണ് പെനിസിൽവാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയ. തികച്ചും അരാഷ്ടിയപരവും, സത്യസന്ധവുമായി പ്രവർത്തിക്കുകയും ജനനന്മ ലക്ഷ്യമിടുകയും ചെയ്യുന്ന ഈ സംഘടന ബൈബിൾ നിലവാരങ്ങൾക്കൊത്ത് ജീവിക്കുവാനും, നല്ല ഗുണങ്ങൾ വളർത്തിയെടുക്കുവാനും ആളുകളെ സഹായിക്കുന്നതിനായി ഉണരുക! പോലെയുള്ള ശാസ്ത്രീയ, വിദ്യാഭ്യാസ വിഷയങ്ങൾ ഉൾപ്പെടുന്ന മാസികയും, വീക്ഷാഗോപുരം പോലെയുള്ള ആത്മീയ വിഷയങ്ങൾ അടങ്ങുന്ന മാസികയും, മറ്റ് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിച്ചു താത്പര്യക്കാർക്കു നൽകുന്നു. പ്രസിദ്ധീകരണങ്ങൾക്ക് നിശ്ചിത വില ഈടാക്കാതെ ഏത് സാമ്പത്തിക പശ്ചാത്തലത്തിലും ഉള്ള ആളുകൾക്ക് ഉപയോഗിക്കൻ കഴിയും വിധം; താത്പര്യക്കരുടേയും യഹോവയുടെ സാക്ഷികളായ വിശ്വാസികളുടേയും സ്വമേധയാ സംഭാവനകൾ കൊണ്ടാണ് ഇവ അച്ചടിക്കുന്നത്.

വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയ
മുൻഗാമിZion's Watch Tower Tract Society
സ്ഥാപിതംPittsburgh, Pennsylvania (ഡിസംബർ 15, 1884 (1884-12-15))
സ്ഥാപകൻCharles Taze Russell
ആസ്ഥാനം,
വെബ്സൈറ്റ്jw.org Edit this on Wikidata

വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റിയിൽ അച്ചടി, മറ്റ് ജോലികൾ എന്നിവ നിർവഹിക്കുന്നത് സ്വമേധയാ ശുശ്രൂഷകരാണ്. ഇവർ ശമ്പളം പറ്റാതെയാണ് ഈ ജോലികൾ ചെയ്യുന്നത്. എങ്കിലും ധാരാളം യുവജനങ്ങൾ അടക്കമുള്ള മാതൃകാ യോഗ്യരായ വ്യക്തികൾ വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റിയുടേയും ലോകത്ത് മറ്റു പല "ബഥേൽ" ഭവനങ്ങളിലും തങ്ങളുടെ കഴിവുകൾ സമർപ്പിച്ചിരിക്കുന്നു. ഔദ്യോധിക വെബ് സൈറ്റ് www.jw.org ആണ്

ഗ്രന്ഥസൂചിക

തിരുത്തുക
  • Penton, James M. (1997). Apocalypse Delayed: The Story of Jehovah's Witnesses (2nd ed.). University of Toronto Press. ISBN 0802079733. {{cite book}}: Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്സൈറ്റ്