വാചാമഗോചരമേ മനസാ
ത്യാഗരാജസ്വാമികൾ കൈകവശിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് വാചാമഗോചരമേ മനസാ [1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | വാചാമഗോചരമേ മനസാ വർണിമ്പ തരമേ രാമ മഹിമ |
മനസേ! രാമന്റെ മഹിമ വർണ്ണിക്കാൻ ആവതാണോ? അത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ് |
അനുപല്ലവി | രേചാരി മാരീചുനി പഡഗ കൊട്ടി രെണ്ഡോ വാനി ശിഖികൊസഗെനേ |
രാത്രിഞ്ചരനായ മാരീചനെ സമുദ്രത്തിലേക്ക് തള്ളിയിട്ട അദ്ദേഹം സുബാഹുവിന്റെ തലയും വെട്ടിയില്ലേ? |
ചരണം | മാനവതീ മദിനെരിഗി ചാമരമൌടകസ്ത്രമുനേയ കനി മാനംബുകൈ മെഡ ദാചഗാ മാധവുണ്ഡു കനി കരഗി വേഗമേ ദീനാർത്തി ഭഞ്ജനുഡൈ പ്രാണ ദാനംബൊസഗ മുനു ചനിന ബാണംബുനടു ചെദര ജേയ ലേദാ ഗാന ലോല ത്യാഗരാജ നുതു മഹിമ |
ഒരു പെൺമാനിന്റെ വാൽ സീത ആവശ്യപ്പെട്ടപ്പോൾ അതിനായി രാമൻ ഒരമ്പെയ്തപ്പോൾ ആ ശരം കണ്ട മാൻ തന്റെ അഭിമാനം രക്ഷിക്കാൻവേണ്ടി മരിക്കാൻപോലും തയ്യാറായി തന്റെ തല തന്നെ അമ്പിനുനേരേ തിരിച്ചുപിടിച്ചപ്പോൾ അതിന്റെ ജീവൻ രക്ഷിക്കാനായി രാമൻ അപ്പോൾത്തന്നെ തന്റെ ശരം പിൻവലിക്കുകയുണ്ടായില്ലേ? |
അവലംബം
തിരുത്തുക- ↑ ., . "vaacaamagOcaramE". https://www.karnatik.com. karnatik.com. Retrieved 15 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബാലമുരളീകൃഷ്ണയുടെ ആലാപനം