വാങ് സി-പിങ്‌ (1881–1973, 王子平 :Xiao'erjing: وْا ذِ پٍ‎) ഒരു ചൈനീസ് ആയോധന കല ഗുരുവും നക്ഷബന്ദിയ്യ സൂഫി സമൂഹത്തിലെ മാർഗ്ഗദർശിയുമായിരുന്നു. ഷാവോലിൻ കുങ്ഫു, ചൈനീസ് പാരമ്പര്യ വൈദ്യ മേഘല എന്നിവകളെ തന്റേതായ സംഭാവനകൾ പുനരവതരിപ്പിച്ച ഗുരു ശ്രേഷ്‌ഠനാണ് ഇദ്ദേഹം.[1] [2] ആയോധന കലാ സർവ്വകലാശാലയിലെ ഷാവോലിൻ കുങ്ഫു പരമാധികാരി (1928), ചൈനീസ് വുഷു സമിതിയുടെ സഹ അധിപതി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷാവോലിൻ ശാഖയ്ക്ക് പുറമെ ചംക്വാൻ, ഹു-അക്വൻ, പഒ ചുആൻ, ഭാജികുആൻ, തായ്‌ച്ചി ചുആൻ തുടങ്ങിയ വിഭാഗങ്ങളിലും നിപുണത തെളിയിച്ച മുഖ്യ പരിശീലകനാണ് ഇദ്ദേഹം. ചൈനീസ് ആയോധനകലകളിൽ പ്രമുഖമായ വുഷുവിലെ മഹോപാദ്ധ്യായനായും വാങ് സി-പിങ് വാഴ്ത്തപ്പെടുന്നു.[3] [4][5][6]

王子平
വാങ് സി-പിങ്
ജനനം1881 (1881)
കൻജോ, ചൈന
മരണം1973 (വയസ്സ് 91–92)
ദേശീയതചൈനീസ്
സ്റ്റൈൽഷാവോലിൻ
വുഷു
ചംക്വാൻ
ഹുഅക്വൻ
പഒ ചുആൻ
ഭാജികുആൻ
തായ്‌ച്ചി
റാങ്ക്ശ്രേഷ്‌ഠഗുരു (ആയോധനകലകൾ)


അവലംബംതിരുത്തുക

  1. WANG JU RONG. DENG, Wang Ziping and Martial Arts
  2. Ju-Rong Wang & Wen-Ching Wu, Sword Imperatives--Mastering the Kung Fu and Tai Chi Sword
  3. John E. Young, PhD (2016). Learning of the Way (Daoxue):: Self-Cultivation Through Neo-Confucian Learning, Kungfu, and Martial Arts. Archway Publishing. ISBN 1-4808-3049-6.
  4. "Grandmaster Wang, Zi-Ping (1881-1973)". GLENRIDGE Martial Arts Academy. ശേഖരിച്ചത് 18 June 2014.
  5. "Estilos de Wushu/Kungfu". Golden Dragon (ഭാഷ: Spanish and English). ശേഖരിച്ചത് 18 June 2014.CS1 maint: unrecognized language (link)
  6. "GRANDES MAESTROS DE SHANDONG WUSHU". Chinese Culture and Martial Arts. മൂലതാളിൽ നിന്നും June 21, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 June 2014.

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാങ്_സി-പിങ്&oldid=3433891" എന്ന താളിൽനിന്ന് ശേഖരിച്ചത്