വാഗ

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാത

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ(ഉർദൂ: واہگہ, പഞ്ചാബി: ਵਾਘਾ, ഹിന്ദി: वाघा). ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ്‌ വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാകിസ്താന്റെയും ഭാഗമാണ്‌.

വാഗാ അതിർത്തിയിൽ വൈകുന്നേരം നടക്കുന്ന പതാക താഴ്ത്തൽ

പതാക താഴ്ത്തൽ ചടങ്ങ്

തിരുത്തുക
 
ചുമട്ടു തൊഴിലാളികൾ ചരക്കുകളുമായി വാഗാ അതിർത്തി കടക്കുന്നു

ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന[1] വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ" എന്ന ചടങ്ങ് നടന്നു വരുന്നു[2]. ഈ സമയത്ത് അതിർത്തിയിൽ ഇന്ത്യയുടെ അതിർത്തിരക്ഷാസേനയുടേയും പാകിസ്താന്റെ പാകിസ്താൻ റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. ഈ പരേഡ് അല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി വിദേശികൾക്ക് അനുഭവപ്പെടാമെങ്കിലും,[3][4][5] യഥാർത്ഥത്തിൽ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങൾക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതാണ്‌ ഈ പരിപാടി. ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വർണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക.[6]. ദൈനം ദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ എതിർ രാജ്യത്തിന്റെ ആഫീസുകളിൽ എത്താറുണ്ട്. വർഷങ്ങളായി വാഗ അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യാ-പാകിസ്താൻ ബന്ധങ്ങളിലെ ഒരു ബാരോമീറ്റർ ആയി നിലകൊള്ളുന്നു.[3].


31°36′16.9″N 74°34′22.5″E / 31.604694°N 74.572917°E / 31.604694; 74.572917

  1. Percy, Steve (12 June 2000). "Through Asia's Berlin Wall". New Statesman.
  2. Thorold, Crispin (13 March 2004). "Batting for unity in Pakistan". BBC News.
  3. 3.0 3.1 "Mixed feelings on India-Pakistan border". BBC News. 14 August 2007.
  4. Chakraverti, Sauvik (17 April 2005). "Shadow Lines: Let's Have Free Trade, Wagah Border Be Damned". The Times of India. Archived from the original on 2009-01-13. Retrieved 2009-11-29.
  5. Kapur, Mridula (February 2001). "Sundown 'Madness' at Wagah". The South Asian Life & Times.
  6. "Wagah Border". University of Alberta. Archived from the original on 2011-06-29. Retrieved 2009-11-29.
"https://ml.wikipedia.org/w/index.php?title=വാഗ&oldid=3808380" എന്ന താളിൽനിന്ന് ശേഖരിച്ചത്