കാർകോകിൽ

(വാകുചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലും പാകിസ്താനിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാർകോകിൽ. അരിയാറിൽ പെട്ട ഒന്നാണു്.തവിട്ടു നിറം കലർന്ന കറുപ്പാണ്‌ അരിയുടെ നിറം. കുടുംബം:Fabaceae ശാസ്ത്രീയ നാമം :Psoralea corylifolia (Babchi)

കാർകോകിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. corylifolia
Binomial name
Psoralea corylifolia

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം, കടു

ഗുണം :സമം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വിത്ത്, ഇല [1]

ഔഷധ ഉപയോഗം

തിരുത്തുക

വെള്ളപ്പാണ്ട്, കൃമി എന്നിവയ്ക്കുള്ള മരുന്നാണ്. മൂത്രം വര്‌ദ്ധിപ്പിക്കും. വിയ‌ർ‌പ്പ് ഉണ്ടാക്കും. തേൾ വിഷത്തിനും പാമ്പിൻ വിഷത്തിനും ഫലപ്രദമാണു്.

വെള്ളപ്പാണ്ടു് അത്ഭുതകരമായി മാറ്റുമെന്നു് ഡോ. രാമൻ നമ്പൂതിരി പറയുന്നു. 50 ഗ്രാം കാർകോകിലരി 200 മില്ലി ലിറ്റർ‌ വെന്ത വെളിച്ചെണ്ണയിൽ ചുവക്കുന്ന വരെ വറുത്തരച്ചു് കാലത്തും വൈകീട്ടും പാണ്ടുള്ള സ്ഥലത്തു് പുരട്ടി ഓരോ മണിക്കൂർ വീതം വെയിൽ കൊള്ളിച്ച്, ശേഷം പുളിച്ച മോരുകൊണ്ടു് കഴുകുക. ത്വക്കിൽ പൊള്ളൽ തോന്നുന്നുവെങ്കിൽ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്തു് നേർപ്പിച്ചു് ഉപയോഗിക്കണം.

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

http://en.wikipedia.org/wiki/Psoralea_corylifolia

അത്ഭുത ഔഷധച്ചെടികൾ- ഡോ. കെ. ആർ. രാമൻ നമ്പൂതിരി, എച്ച് ആന്റ് സി പബ്ലിഷിങ്ങ് ഹൗസ്

"https://ml.wikipedia.org/w/index.php?title=കാർകോകിൽ&oldid=2342453" എന്ന താളിൽനിന്ന് ശേഖരിച്ചത്