ഒരു ഫലസ്തീൻ പത്രപ്രവർത്തകനും ഗാസ നഗരത്തിലെ അൽ ജസീറയുടെ ബ്യൂറോ ചീഫുമാണ് വാഇൽ അൽ-ദഹ്ദൂഹ് (ജനനം: ഏപ്രിൽ 30, 1970).[1][2]

വാഇൽ അൽ-ദഹ്ദൂഹ്
وائل الدحدوح
ജനനം
Wael Hamdan Ibrahim Al-Dahdouh

(1970-04-30) ഏപ്രിൽ 30, 1970  (54 വയസ്സ്)
ദേശീയതPalestine
കലാലയംIslamic University of Gaza
Al-Quds University
തൊഴിൽJournalist
തൊഴിലുടമAl Jazeera
പുരസ്കാരങ്ങൾPeace Through Media Award (2013)

1998 പത്രപ്രവർത്തന ജോലി ആരംഭിച്ച വാഇൽ, അൽ-ഖുദ്സ് പത്രത്തിലും , രണ്ടാം ഇൻതിഫാദ സമയത്ത് വോയ്സ് ഓഫ് പലസ്തീനിന്റെ ലേഖകനായും അൽ അറബിയയുടെ ലേഖകനായും പ്രവർത്തിച്ചു. 2004 മുതൽ ഗാസ ചീന്തിലെ അൽ ജസീറയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചുവരികയാണ്.

2023 ലെ ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനിടെ നസ്വീറാത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഏഴ് വയസുള്ള മകളും 15 വയസുള്ള മകനും കൊല്ലപ്പെട്ടിരുന്നു. 2023 ഡിസംബർ 15 ന് അൽ-ദഹ്ദൂഹും സഹപ്രവർത്തകനായ ക്യാമറാമാൻ സമീർ അബു ദഖയും ഖാൻ യൂനിസിലെ ഹൈഫ സ്കൂൾ വ്യോമാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇരുവർക്കും, ഇസ്രായേലിന്റെ തന്നെ മിസൈൽ പതിച്ച് പരിക്കേൽക്കുകയുണ്ടായി. അബു ദഖയുടെ പരിക്ക് മാരകമായിരുന്നു. ഉടനെയുള്ള ചികിത്സ കിട്ടാത്തതിനാൽ അബു ദഖ മരണത്തിന് കീഴടങ്ങി.[3][4]

ആദ്യകാലവും വിദ്യാഭാസവും

തിരുത്തുക

1970 ഏപ്രിൽ 30 ന് ഗാസ നഗരത്തിലെ പുരാതന അയൽപ്രദേശമായ സെയ്തൂൺ പരിസരത്താണ് വാഇൽ ഹംദാൻ അൽ-ദഹ്ദൂഹ് ജനിച്ചത്. അറേബ്യൻ ഉപദ്വീപിൽ നിന്നുള്ള ഒരു നല്ല ഗസ്സൻ കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. ഗാസ സിറ്റിയിലെ നിരവധി സ്കൂളുകളിൽ നിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം നേടി. 1988 ൽ ഹൈസ്കൂൾ ഡിപ്ലോമ നേടി അധികം വൈകാതെ ഇസ്രായേൽ അദ്ദേഹത്തെ ജയിലിലടച്ചു. എട്ടുവർഷത്തോളം അദ്ദേഹം ജയിലായിരുന്നു. ജയിലിൽ നിന്ന് വീണ്ടും അദ്ദേഹം ഹൈസ്കൂൾ ഡിപ്ലോമ നേടി. 1998 ൽ ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും മീഡിയയിലും ബിഎ നേടിയ ദഹ്ദൂഹിനെ വിദേശത്ത് പഠിക്കുന്നതിൽ നിന്ന് ഇസ്രായേൽ തടഞ്ഞതിനെത്തുടർന്ന് 2007 ൽ അബു ദിസിലെ അൽ-ഖുദ്സ് സർവകലാശാലയിൽ നിന്ന് പ്രാദേശിക പഠനത്തിൽ ബിരുദാനന്തര ബിരുദം നേടി.

  1. "Al Jazeera Gaza office destroyed". Archived from the original on 2021-06-28. Retrieved 2021-06-28.
  2. "وائل الدحدوح". Archived from the original on 28 June 2021. Retrieved 28 June 2021.
  3. "Two Al Jazeera journalists wounded in Israeli attack in southern Gaza". Al Jazeera (in ഇംഗ്ലീഷ്). 15 December 2023. Retrieved 2023-12-15.
  4. "Al Jazeera's Wael al-Dahdouh injured in Israeli Gaza strike". The New Arab (in ഇംഗ്ലീഷ്). 2023-12-15. Retrieved 2023-12-15.
"https://ml.wikipedia.org/w/index.php?title=വാഇൽ_അൽ-ദഹ്ദൂഹ്&oldid=4008380" എന്ന താളിൽനിന്ന് ശേഖരിച്ചത്