മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഒരു ഗവൺമെൻ്റ് എയ്ഡഡ് വിദ്യാലയമാണ് [1]വളാഞ്ചേരി ഹൈസ്കൂൾ. വിദ്യാലയം വളാഞ്ചേരി മുൻസിപ്പാലിറ്റി ഡിവിഷൻ നമ്പർ 7 ൽ (താമരക്കുളം) സ്ഥിതി ചെയ്യുന്നു.

ചരിത്രം

തിരുത്തുക

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. 1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.[2] ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ. കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലുകെട്ടിലാണ് ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു. സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ, വി.എൻ. കൃഷ്ണയ്യർ, എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ. 1952-ൽ സ്ക്കൂള് ‍വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30 ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു. ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും, കലാകായിക മത്സരങ്ങളിലും മികവുറ്റ വിദ്യാലയമായി. ഇവിടെ പഠിച്ച നിരവധി കുട്ടികൾ ജില്ലാ- സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലർത്തി. 1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ- ബോയ്സ് ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2125 കുട്ടികൾ പഠിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

തിരുത്തുക

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 5 മുതൽ 8-വരെയുള്ള ക്ലാസുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. 9, 10 ക്ലാസുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ സഹായത്തോടെ ഉച്ചഭക്ഷണം നൽകിവരുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നതിന ഒരു പാചകപ്പുരയും സ്ക്കൂളിൽ ഉണ്ട്.ഹൈസ്കൂളിനം, ഹയർ സെക്കന്ററിക്കുമായി പ്രത്യകം സ്മാർട്ട് റൂമുകൾ ഉണ്ട്.

  1. https://newspaper.mathrubhumi.com/malappuram/news/malappuram-1.8340045. {{cite web}}: Missing or empty |title= (help)
  2. https://schoolwiki.in/%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B5%E0%B4%B3%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=വളാഞ്ചേരി_ഹൈസ്കൂൾ&oldid=4095178" എന്ന താളിൽനിന്ന് ശേഖരിച്ചത്