വളവനാട്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ ആലപ്പുഴ പട്ടണത്തിൽ നിന്നു 10 കി.മീ. വടക്കുഭാഗത്തായി കലവൂരിനും എസ് .എൽ പുരത്തിനും മദ്ധ്യഭാഗത്തായി ദേശിയപാത 66 ൽ സ്ഥിതിചെയ്യുന്ന ഒരു വ്യവസായിക ഗ്രാമപ്രദേശമാണ് വളവനാട്. കലവൂർ പ്രാഥമിക ആരോഗ്യകേന്ദ്രം, കേരള സ്മാൾ സ്‌കൈൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ ഇവുടെ പ്രവർത്തിക്കുന്നു. നിരവധി സ്വകാര്യ കയർ കയറ്റുമതി സ്ഥാപനങ്ങൾ ഗ്രാമത്തിൽ സ്ഥിതി ചെയുന്നു.വളവനാട് പുത്തൻകാവ് ദേവിക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.KSRTC ആലപ്പുഴ ഡിപ്പോയും ഗാരേജും ഇവുടെ ദേശീയപാതക്ക് അരികിൽ ആയി നിർമാണം പുരോഗമിക്കുന്നു

"https://ml.wikipedia.org/w/index.php?title=വളവനാട്&oldid=4017426" എന്ന താളിൽനിന്ന് ശേഖരിച്ചത്