കൃഷിക്കാർ വിത്തു് സൂക്ഷിക്കാനുപയോഗിച്ചിരുന്ന കുട്ടകളെയാണു് വല്ലം എന്നു് പറയുന്നതു്. വിത്തുകൊട്ട, വല്ലോട്ടി, മുറങ്ങളും പറക്കൊട്ടകളും എല്ലങ്ങളും ഒക്കെയാണിതിൽ പെടുന്നത്.

വല്ലം

വല്ലം നിർമ്മിക്കുന്നതു് അതതു ദേശത്തെ പറയസമുദായക്കാരുടെ അവകാശമായാണു് കരുതിയിരുന്നതു്. പത്തു പറ മുതൽ അമ്പതു പറ വരെ കൊളളുന്ന വല്ലങ്ങളുണ്ടു്. വല്ലോട്ടിക്ക്‌ ആറടി വരെ ഉയരമുണ്ടാകും. അവയുടെ താഴെ ചതുരാകൃതിയിലും മുകളിലേക്ക്‌ വരുന്തോറും വൃത്താകൃതിയിലുമാണു്. വിത്തു കണ്ടത്തിലേക്ക്‌ കൊണ്ടുപോകുന്നതിനാണു് വിത്തുകൊട്ട ഉപയോഗിച്ചിരുന്നതു്[1].

  1. "നാട്ടറിവ്". Archived from the original on 2013-09-22. Retrieved 2011-11-05.
"https://ml.wikipedia.org/w/index.php?title=വല്ലം&oldid=3644522" എന്ന താളിൽനിന്ന് ശേഖരിച്ചത്