വരയൻ പാവുകൻ
പശ്ചിമഘട്ടത്തിലെ നദികളിൽ മാത്രം കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് വരയൻ പാവുകൻ. (ശാസ്ത്രീയനാമം: Barilius gatensis). കേരളത്തിലെ എല്ലാ നദികളിലും ഇവയെ കണ്ടുവരുന്നു. ശരീരം പരന്നതാണ്. ഒരു ജോടി മീശരോമങ്ങളുണ്ട്.ചെതുമ്പലുകൾക്ക് സാമാന്യം വലിപ്പമുണ്ട്. മുതുകുവശത്തിനു് പച്ചനിറമാണ്. പാർശ്വഭാഗങ്ങൾക്ക് വെള്ളിനിറമാണ്. കുറുകെ നീല വരകളുണ്ട്. ചിറകുകൾക്ക് കറുപ്പുനിറമാണ്. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അലങ്കാരമത്സ്യമായും വളർത്തുന്നു.
Barilius gatensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. gatensis
|
Binomial name | |
Barilius gatensis (Valenciennes, 1844)[1]
|
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). "Barilius gatensis" in ഫിഷ്ബേസ്. April 2006 version.