ഡോ. വയലാ വാസുദേവൻപിള്ള

തിരുത്തുക
വയലാ വാസുദേവൻ പിള്ള
 
ജനനം 1943
മരണം ഓഗസ്റ്റ് 29, 2011

കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും[1] കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു[2]. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു[3].

ജീവിതരേഖ

തിരുത്തുക

1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്[2][3]. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം.

2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[2]

ഗ്രന്ഥങ്ങൾ

തിരുത്തുക
  • വിശ്വദർശനം
  • തുളസീവരം[2]
  • രംഗഭാഷ
  • അഗ്നി
  • വരവേൽപ്പ്
  • കുചേലഗാഥ
  • സൂത്രധാരാ ഇതിലെ ഇതിലേ
  • കുഞ്ഞിച്ചിറകുകൾ
  • സ്വർണക്കൊക്കുകൾ

പുരസ്ക്കാരങ്ങളും ബഹുമതികളും

തിരുത്തുക
  • നാലപ്പാടൻ അവാർഡ് (1992)(നാടകം - ഒരു പക്ഷികുഞ്ഞിന്റെ മരണം - നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി,കുന്നത്തൂർ, പുന്നയൂർക്കുളം)
  1. thehindu.com
  2. 2.0 2.1 2.2 2.3 "വയലാ വാസുദേവൻപിള്ള അന്തരിച്ചു". മാതൃഭൂമി. Retrieved 29 ഓഗസ്റ്റ് 2011.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 വയലാ വാസുദേവൻ പിള്ള അന്തരിച്ചു ശേഖരിച്ചതു് ആഗസ്റ്റ് 29, 2011
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  5. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=വയലാ_വാസുദേവൻ_പിള്ള&oldid=3972719" എന്ന താളിൽനിന്ന് ശേഖരിച്ചത്