വയലാർ രാമവർമ്മ സ്മൃതിമണ്ഡപം

മലയാള കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ സ്മരണയ്ക്കായി ആലപ്പുഴയിലെ ചേർത്തലയ്ക്കടുത്ത് സ്ഥാപിക്കപ്പെട്ടതാണ് വയലാർ രാമവർമ്മ സ്മൃതിമണ്ഡപം. രാമവർമ്മയുടെ കുടുംബവീടായ രാഘവപ്പറമ്പിലാണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. [1]

വയലാർ രാമവർമ്മ സ്മൃതിമണ്ഡപം

സ്മൃതിമണ്ഡപത്തോട് ചേർന്ന് നിർമ്മിക്കപ്പെട്ട ഇന്ദ്രധനുസ്സ് എന്ന മ്യൂസിയത്തിൽ വയലാറിന്റെ കൃതികൾ, ചലച്ചിത്രഗാനങ്ങൾ, സിനിമകൾ എന്നിവയുടെ ശേഖരമുണ്ട്. കൂടാതെ, വയലാർ അവാർഡ് നേടിയവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിന്റെ താഴത്തെ നിലയിൽ സാംസ്കാരിക പരിപാടികൾക്കായുള്ള വിശാലമായ സൗകര്യവുമുണ്ട്. കേരള സാംസ്കാരികവകുപ്പിന്റെ ധനസഹായത്തോടെ, വയലാർ സ്മാരകട്രസ്റ്റാണ് സ്മാരകമന്ദിരം നിർമ്മിച്ചത്.[2]

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. ., . "കാവ്ഗന്ധർവ്വനിലേക്ക് വാതായനമായി ചന്ദ്രകളഭം". https://keralakaumudi.com. Kerala Kaumudi. ശേഖരിച്ചത് 1 മേയ് 2021. External link in |website= (help)CS1 maint: numeric names: authors list (link)
  2. ., . "Vayalar rama varma memorial alappuzha kerala india". www.alappuzhaonline.com. mathrubhumi. ശേഖരിച്ചത് 1 മേയ് 2021.CS1 maint: numeric names: authors list (link)