വയലറ്റ് ആൽവ
മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷയും, അഭിഭാഷകയും ആയിരുന്നു വയലറ്റ് ഹരി ആൽവ എന്ന വയലറ്റ് ആൽവ (ജനനം 24 ഏപ്രിൽ 1908 – മരണം 20 നവംബർ 1969).[1] ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിത കൂടിയായിരുന്നു വയലറ്റ് ആൽവ. രാജ്യസഭയെ നയിച്ച ആദ്യ വനിതയും വയലറ്റ് ആൽവയാണ്.[2] സ്വാതന്ത്ര്യസമരപ്രവർത്തകനും, കോൺഗ്രസ്സ് അംഗവുമായിരുന്ന ജോചിം ആൽവയാണ് ഭർത്താവ്. കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായിരുന്ന മാർഗരറ്റ് ആൽവയെ വിവാഹം ചെയ്തത് വയലറ്റിന്റെ പുത്രനായിരുന്ന നിരഞ്ജനായിരുന്നു.
വയലറ്റ് ആൽവ | |
---|---|
കേന്ദ്ര സഹമന്ത്രി ആഭ്യന്തര മന്ത്രാലയം | |
ഓഫീസിൽ 1957 - 1962 | |
രാജ്യസഭാ ഉപാദ്ധ്യക്ഷ | |
ഓഫീസിൽ 07 ഏപ്രിൽ 1962 – 16 നവംബർ 1969 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 24 ഏപ്രിൽ 1908 |
മരണം | 20 നവംബർ 1969 | (പ്രായം 61)
Cause of death | മസ്തിഷ്കാഘാതം |
പങ്കാളി | ജോചിം ആൽവ |
കുട്ടികൾ | നിരഞ്ജൻ ചിത്തരഞ്ജൻ മായ |
ആദ്യകാല ജീവിതം
തിരുത്തുക1908 ഏപ്രിൽ 24 ന് ബ്രിട്ടീഷ് ഇന്ത്യയിലെ അഹമ്മദാബാദിലാണ് വയലറ്റ് ഹരി ജനിച്ചത്. ഒമ്പതു മക്കളിൽ എട്ടാമത്തെയാളായിരുന്നു വയലറ്റ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ [൧] പാസ്റ്ററായിരുന്നു വയലറ്റിന്റെ പിതാവ് റവറന്റ് ലക്ഷ്മൺ ഹരി. വയലറ്റിനു പതിനാറു വയസ്സു മാത്രം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ അന്തരിച്ചു. മുതിർന്ന സഹോദരങ്ങളാണ് വയലറ്റിന്റെ വിദ്യാഭ്യാസത്തിനുള്ള ചെലവുകൾ കണ്ടെത്തിയത്. ബോംബെയിലെ സെന്റ്.സേവ്യേഴ്സ് കോളേജിൽ നിന്നുമാണ് വയലറ്റ് ബിരുദം കരസ്ഥമാക്കിയത്.
1937 ൽ സ്വാതന്ത്ര്യ സമര പ്രവർത്തകനും, അഭിഭാഷകനുമായ ജോചിം ആൽവയെ വയലറ്റ് വിവാഹം ചെയ്തു. രണ്ടുപേരും അഭിഭാഷകരായി ജോലി നോക്കാൻ തുടങ്ങി.
രാഷ്ട്രീയ ജീവിതം
തിരുത്തുക1942 ൽ വയലറ്റ് ആൽവയെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റു ചെയ്തു ജയിലിലടച്ചു. സ്വാതന്ത്ര്യാനന്തരം, 1952 ൽ വയലറ്റ് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[3] 1957 ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം, വയലറ്റ് ജവഹർലാൽ നെഹ്രു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി ചുമതലേയറ്റു. 1962 ൽ രാജ്യസഭാ ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നയിക്കുന്ന ആദ്യത്തെ വനിതയായിരുന്നു വയലറ്റ് ആൽവ. [4] 1969 നവംബർ 20 ന് മസ്തിഷ്കാഘാതം മൂലം വയലറ്റ് ആൽവ അന്തരിച്ചു.
2008 നവംബറിൽ വയലറ്റ് ആൽവയോടുള്ള ബഹുമാനാർത്ഥം തപാൽ വകുപ്പ് ഒരു സ്റ്റാംപ് പുറത്തിറക്കുകയുണ്ടായി.[5]
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "രാജ്യസഭയുടെ മുൻ അദ്ധ്യക്ഷൻമാർ". രാജ്യസഭ, ഭാരതസർക്കാർ. Archived from the original on 2016-03-25. Retrieved 2016-03-25.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ നവാസ്, മോദി (2000). വിമൻ ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗ്ഗിൾ. അലൈഡ് പബ്ലിഷേഴ്സ്. p. 271. ISBN 8177640704.
- ↑ "രാജ്യസഭാ അംഗങ്ങളുടെ പേരു വിവരം" (PDF). രാജ്യസഭ ഭാരതസർക്കാർ. Archived from the original (PDF) on 2019-03-30. Retrieved 2016-03-25.
- ↑ "പിക്ചർ പെർഫക്ട് പാർലമെന്റേറിയൻസ്". ദ ഹിന്ദു. 2007-12-04. Archived from the original on 2016-03-25. Retrieved 2016-03-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "സ്റ്റാംപ് ഇൻ മെമ്മറി ഓഫ് ജോചി ആന്റ് വയലറ്റ് ആൽവ". റിഡിഫ്. 2008-11-20. Archived from the original on 2016-03-25. Retrieved 2016-03-25.
{{cite news}}
: CS1 maint: bot: original URL status unknown (link)