സ്വാസിലാന്റിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] 1968-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ ശേഷം 34 പേരെ വധിച്ചിട്ടുണ്ട്.

ശിക്ഷാരീതി തിരുത്തുക

തൂക്കിക്കൊല്ലലാണ് ശിക്ഷാരീതി. 1982-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] പ്രമുഖ ബിസിനസ് കാരിയായ ഫിലിപ എംഡ്ലൂലിയെ തന്റെ വീട്ടു ജോലിക്കാരിയുടെ മകളെ മന്ത്രവാദത്തിന്റെ ഭാഗമായി കൊന്ന് ശരീരം വികൃതമാക്കിയകുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു.

നിയമവശങ്ങൾ തിരുത്തുക

1938-ലെ ക്രിമിനൽ നിയമം 1938-ൽ ഭേദഗതി ചെയ്തതനുസരിച്ച് കൊലപാതകങ്ങൾക്ക് വധശിക്ഷ നിർബന്ധമാണ്. രാജ്യദ്രോഹത്തിന് കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് വധശിക്ഷ നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. എല്ലാ വധശിക്ഷകളും നിർബന്ധമായി അപ്പീലിനു പോകും. അപ്പീൽ തള്ളപ്പെട്ടാൽ രാജാവിന്റെ മാപ്പിനായി അപേക്ഷിക്കാം.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ തിരുത്തുക

രാജാവ് എംസ്വാതി മൂന്നാമൻ വധശിക്ഷയുടെ കാര്യത്തിൽ ഉദാരമനസ്കനായാണ് അറിയപ്പെടുന്നത്. പ്രധാനദിവസങ്ങളോടനുബന്ധിച്ച് അദ്ദേഹം വധശിക്ഷകൾ ജീവപര്യന്തം തടവായോ, ജീവപര്യന്തം തടവിനെ 15 മുതൽ 20 വർഷം വരെയുള്ള തടവായോ കുറയ്ക്കാറുണ്ട്. 2003-ൽ സെനെറ്റിൽ വധശിക്ഷയെപ്പറ്റി ചർച്ചയുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതെത്തുടർന്ന് വധശിക്ഷ വിധിക്കുന്നത് ഒഴിവാക്കിയിട്ടില്ലെങ്കിലും നടപ്പിലാക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് നിയമമന്ത്രി പ്രസ്താവിച്ചിരുന്നു.

2005 ആഗസ്റ്റിൽ രാജാവ് പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകി. ഇതിലും വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.

2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും സ്വാസിലാന്റ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയത്തിനെതിരേ വോട്ടുചെയ്തു. [3]

പുതിയ സംഭവവികാസങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-17.
  3. http://www.handsoffcain.info/bancadati/schedastato.php?idstato=16000193&idcontinente=25
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സ്വാസിലാന്റിൽ&oldid=3970287" എന്ന താളിൽനിന്ന് ശേഖരിച്ചത്