പ്രധാന മെനു തുറക്കുക

രീതികൾതിരുത്തുക

തൂക്കിക്കൊല്ലൽ, കല്ലെറിഞ്ഞു കൊല്ലൽ, ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ എന്നീ രീതികൾ ഉപയോഗിക്കാറുണ്ട്. തൂക്കിക്കൊല്ലലാണ് സാധാരണക്കാർക്ക വധശിക്ഷ നൽകാനുള്ള മാർഗം. ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, ഗുദരതി തുടങ്ങിയ ലൈംഗികക്കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള കൊലയാണ് നടപ്പിലാക്കാറ്. ഫയറിംഗ് സ്ക്വാഡുപയോഗിക്കുന്നത് രാജ്യദ്രോഹം, അട്ടിമറി, ഒളിച്ചോട്ടം, കലാപം തുടങ്ങിയ സൈനിക-രാഷ്ട്രീയ കുറ്റങ്ങൾക്കാണ്.

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾതിരുത്തുക

 • കൊലപാതകം
 • അക്രമത്തോടെയുള്ള ബലാത്സംഗം
 • ഗുദരതി
 • അക്രമത്തോടെ തട്ടിക്കൊണ്ടുപോകൽ
 • സ്വവർഗരതി
 • വിവാഹേതര ലൈംഗികബന്ധം
 • രാജ്യദ്രോഹം
 • ചാരവൃത്തി
 • വലിയ തോതിൽ മയക്കുമരുന്ന് കടത്തുക
 • വംശഹത്യ
 • തീവ്രവാദം
 • കടൽക്കൊള്ള
 • വിമാനം തട്ടിക്കൊണ്ടുപോകൽ
 • കലാപം
 • വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തുക
 • ഒളിച്ചോട്ടം

അടുത്തകാലത്തെ സംഭവങ്ങൾതിരുത്തുക

2008 ഒക്ടോബറിൽ അയിഷോ ഇബ്രാഹിം ധുഹ്ലോ എന്ന ഒരു പെൺകുട്ടിയെ സൊമാലിയയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ കഴുത്തുവരെ കുഴിച്ചിട്ടശേഷം ആയിരത്തോളം ആൾക്കാരുടെ സാനിദ്ധ്യത്തിൽ കല്ലെറിഞ്ഞു കൊന്നു. ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിച്ചിരുന്ന കിസ്മായോ നഗരത്തിലെ ശരിയ കോടതിയിൽ വിവാഹേതര ലൈംഗികബന്ധക്കുറ്റം സമ്മതിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത് എന്നായിരുന്നു വാദം. തീവ്രവാദികളുടെ വാദത്തിൽ അവൾ ശരിയ നിയമമനുസരിച്ച് ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. [1] മറ്റു സ്രോതസ്സുകൾ നൽകിയ വിവരം പെൺകുട്ടി കരയുകയായിരുന്നുവെന്നും ദയയ്ക്കായി യാചിക്കുന്നുണ്ടായിരുന്നുവെന്നുമാണ്. ബലം പ്രയോഗിച്ചാണ് അവളെ കഴുത്തു വരെ കുഴിയിൽ മൂടിയതത്രേ. [2] ആമ്നസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന പിന്നീട് മനസ്സിലാക്കിയത് ആ പെൺകുട്ടിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നും അൽ-ഷഹാബ് തീവ്രവാദികൾ അവളെ തടവിലാക്കുന്നതിനു മുൻപ് മൂന്നാണുങ്ങൾ അവളെ കൂട്ടബലാത്സംഗം ചെയ്തിരുന്നു എന്നുമാണ്. [3]

2009 ഡിസംബറിൽ മൊഹമ്മദ് അബുകർ ഇബ്രാഹിം എന്നയാൾ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഹിസ്ബുൾ ഇസ്ലാം തീവ്രവാദ സംഘടന ആരോപിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കുകയുണ്ടായി. [4]

അവലംബംതിരുത്തുക

 1. "Somali woman executed by stoning". BBC News. 2008-10-27. ശേഖരിച്ചത് 2008-10-31.
 2. "Stoning victim 'begged for mercy'". BBC News. 2008-11-04. ശേഖരിച്ചത് 2010-05-24.
 3. "Somalia: Girl stoned was a child of 13". Amnesty International. 2008-10-31. ശേഖരിച്ചത് 2008-10-31.
 4. "Pictured: Islamic militants stone man to death for adultery in Somalia as villagers are forced to watch". London: Daily Mail. 2009-12-14. ശേഖരിച്ചത് 2009-12-14.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സൊമാലിയയിൽ&oldid=1789513" എന്ന താളിൽനിന്ന് ശേഖരിച്ചത്