ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ
ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുള്ള വധശിക്ഷയെ ഫ്യൂസിലേഡിങ് (ഫ്രഞ്ച് ഭാഷയിൽ ഫ്യൂസിൽ എന്ന വാക്കിന്റെ അർത്ഥം റൈഫിൾ എന്നാണ്) എന്നും പറയാറുണ്ട്. സൈന്യങ്ങളിലും യുദ്ധസമയത്തുമാണ് ഈ മാർഗ്ഗം കൂടുതലുപയോഗിക്കാറ്. പണ്ടു മുതലേ ഈ രീതി നിലവിലുണ്ട്. ഒരു പ്രധാന ശരീരാവയവത്തിലേയ്ക്കുള്ള വെടിയുണ്ട പെട്ടെന്നുള്ള മരണം ഉറപ്പാക്കുമെന്നതും സൈനികരുടെ കൈവശം തോക്കുകൾ എപ്പോഴുമുണ്ടാകും എന്നതുമാവണം ഈ രീതിയുടെ പ്രചാരത്തിനു കാരണം. തോക്കുകൾക്കു മുൻപ് അമ്പുകൾ ഉപയോഗിച്ചും വധശിക്ഷ നടപ്പിലാക്കിയിരുന്നു. സെബാസ്റ്റ്യൻ പുണ്യവാളനെ അമ്പെയ്ത് കൊന്നതായാണ് ചിത്രീകരിക്കാറെങ്കിലും വാസ്തവത്തിൽ ഇദ്ദേഹം അമ്പെയ്യലിൽ നിന്ന് രക്ഷപെടുകയുണ്ടായത്രേ (പിന്നീട് ഇദ്ദേഹം തല്ലിക്കൊല്ലപ്പെടുകയായിരുന്നു). 869-ലോ 870-ലോ നവംബർ 20-ന് ഈസ്റ്റ് ആംഗ്ലിയയിലെ എഡ്മണ്ട് രാജാവിനെ ഒരു മരത്തിൽ കെട്ടിയശേഷം വൈക്കിംഗുകൾ അമ്പെയ്തു കൊന്നതാണെന്ന് ഒരു അഭിപ്രായമുണ്ട്.
ഒരു ഫയറിംഗ് സ്ക്വാഡിൽ സാധാരണ ധാരാളം സൈനികരോ നിയമപാലകരോ ഉണ്ടാവും. ഗ്രൂപ്പിലെ എല്ലാ ആൾക്കാരും ഒരേ സമയം വെടി വയ്ക്കുകയാണ് ചെയ്യാറ്. ഒരാൾ ആദ്യം വെടിവച്ച് ശിക്ഷ അലങ്കോലമാക്കുന്നത് തടയുകയും മരണകാരണമായ വെടി ആരാണ് വച്ചതെന്ന് തിരിച്ചറിയാൻ പറ്റാതാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പ്രതിയെ സാധാരണഗതിയിൽ കണ്ണു മൂടിക്കെട്ടിയും ബന്ധിച്ചുമായിരിക്കും നിറുത്തിയിട്ടുണ്ടാവുക. ചില തടവുകാരെ ഫയറിംഗ് സ്ക്വാഡിനെ നോക്കി നിൽക്കാൻ അനുവദിക്കാറുണ്ട്. ചിലപ്പോൾ പ്രതിയെ ഇരുത്തിയും വധശിക്ഷ നടപ്പാക്കും. നേരം വെളുക്കുമ്പോഴോ സൂര്യോദയസമയത്തോ ആണ് സാധാരണ ഇത് നടക്കാറുള്ളത്.
സൈനിക പ്രാധാന്യം
തിരുത്തുകയുദ്ധസമയത്തുള്ള അച്ചടക്കപ്രശ്നമായ ഭീരുത്വം, ഒളിച്ചോടൽ, കലാപം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കുള്ള ഏറ്റവും വലിയ ശിക്ഷയായി സൈന്യങ്ങളിൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ ഉപയോഗിക്കാറുണ്ട്. സൈനിക വിചാരണയ്ക്ക് ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക. സൈന്യങ്ങളിൽ പ്രതീകാത്മകമായ ഒരു പ്രാധാന്യവും ഇതിനുണ്ട്. കുറ്റവാളിയെ അയാളുടെ സഹപ്രവർത്തകരാണ് വെടിവച്ച് കൊല്ലുന്നത്. സൈന്യം മുഴുവനും അയാളെ കുറ്റക്കാരനായി കാണുന്നു എന്ന സന്ദേശമാണ് ഇതു നൽകുന്നത്. സൈനിക വിചാരണ നടത്തുന്നത് ഓഫീസർമാരായിരിക്കുമെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് സാധാരണ സൈനികരാണ്. പ്രതിയെ മരണം നേരിടുമ്പോഴും നിൽക്കാനനുവദിക്കുന്നത് ധൈര്യം പ്രകടിപ്പിക്കാനും അഭിമാനത്തോടെ മരിക്കാനുമുള്ള ഒരവസരവുമാണ്.
ഒഴിഞ്ഞ തിര
തിരുത്തുകചില വധശിക്ഷകളിൽ ഫയറിംഗ് സ്ക്വാഡിലെ ഒരാളിന് ഒഴിഞ്ഞ തിര നിറച്ച തോക്കാവും നൽകുക. [1] ഒഴിഞ്ഞ തിര ഉപയോഗിക്കുന്നത് ആരാണെന്ന് ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് വെളിപ്പെടുത്തില്ല. കൊലയുടെ ഉത്തരവാദത്തമുണ്ട് എന്ന ചിന്ത വെടിവയ്പ്പുകാരിൽ കുറയ്ക്കാൻ ഈ രീതി ഉപകരിക്കുമത്രേ. സ്ക്വാഡിലെ ഓരോ അംഗത്തിനും തന്റെ തോക്കിൽ നിന്ന് വെടിയുണ്ട പുറത്തു വന്നിരുന്നില്ല എന്ന് വിശ്വസിക്കുകയും ചെയ്യാം. [2]അമേരിക്കൻ ഐക്യനാടുകളിലെ യൂട്ടാ സംസ്ഥാനത്ത് 2010-ൽ റോണി ലീ ഗാർഡ്നർ എന്നയാളെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് വധസിക്ഷയ്ക്ക് വിധേയനാക്കിയപ്പോൾ ഒരു വെടിവയ്പ്പുകാരന് മെഴുകു കൊണ്ടുള്ള ഉണ്ട നിറച്ച തോക്കായിരുന്നു നൽകിയത്. [3]
വിവിധ രാജ്യങ്ങളിൽ
തിരുത്തുകഫിൻലാന്റ്
തിരുത്തുകഫിനിഷ് ആഭ്യന്തര യുദ്ധസമയത്തും അതിനുശേഷവും വധശിക്ഷ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 9,700-ഓൾ ഫിൻലാന്റുകാരും കമ്യൂണിസ്റ്റ് ഭാഗത്ത് പോരാടിയിരുന്ന ധാരാളം റഷ്യൻ വോളണ്ടിയർമാരും ആ കാലത്ത് വധിക്കപ്പെട്ടിരുന്നു. [4] നിയമപരമല്ലാത്ത സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ചാണ് മിക്ക വധശിക്ഷകളും നടപ്പിലാക്കിയിരുന്നത്. ഏകദേശം 250 ആൾക്കാരെയേ നിയമപരമായ നടപടികൾക്കുശേഷം വധിച്ചിരുന്നുള്ളൂ. [5]
രണ്ടാം ലോക മഹായുദ്ധസമയത്ത് 500-ഓളം ആൾക്കാരെ ഫിൻലാന്റിൽ വധിച്ചിരുന്നു. ഇവരിൽ പകുതിയോളം ആൾക്കാർ ചാരപ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടവരായിരുന്നു. ഭീരുത്വം, ഉത്തരവുകൾ അനുസരിക്കാതിരിക്കുക (സൈനികരെ സംബന്ധിച്ചുള്ള കുറ്റങ്ങൾ) രാജ്യദ്രോഹം, എന്നീ കുറ്റങ്ങൾക്ക് ഫിൻലാന്റ് പൗരന്മാർക്കുള്ള സാധാരണ ശിക്ഷ സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് മിലിട്ടറി പോലീസായിരിക്കും. ടോവിയോ കോളിജോനൻ എന്ന സാധാരണക്കാരനെ ആറ് കൊലപാതകങ്ങൾ നടത്തിയതിന് വെടിവച്ചു കൊന്നിട്ടുണ്ട്. [5]
സമാധാനകാലത്തുള്ള കുറ്റങ്ങൾക്ക് നൽകിയിരുന്ന വധശിക്ഷ 1949-ൽ നിറുത്തലാക്കി. വധശിക്ഷ പൂർണ്ണമായും 1972-ൽ നിറുത്തലാക്കപ്പെട്ടു. [6] ICCPR എന്ന അന്താരാഷ്ട്ര കരാറിലെ മരണശിക്ഷ ഒഴിവാക്കാനുള്ള തിരഞ്ഞെടുക്കാവുന്ന ഭാഗം ഫിൻലാന്റ് അംഗീകരിച്ചിട്ടുണ്ട്. [7]
ഇൻഡോനേഷ്യ
തിരുത്തുകഇൻഡോനേഷയിലെ സാധാരണ വധശിക്ഷാരീതിയാണ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുകൊല്ലൽ. ഫാബിയാനസ് ടിബോ, ഡോമിൻഗ്ഗസ് ഡാ സിൽവ, മറിനുസ് റിവു എന്നിവരെ 2006-ൽ ഇപ്രകാരം വധിച്ചിരുന്നു. നൈജീരിയക്കാരായ മയക്കുമരുന്ന് കള്ളക്കടത്തുകാരായ സാമുവൽ ഇവാചെക്വു ഒകോയെ, ഹാൻസെൻ ആന്തണി എന്വാഒലിസ എന്നിവരെ 2008 ജൂണിൽ നുസാകംബൻഗൻ ദ്വീപിൽ വച്ച് ഈ രീതിയുപയോഗിച്ച് വധിച്ചിരുന്നു. [8] അഞ്ചു മാസങ്ങൾക്കു ശേഷം 2002-ലെ ബാലിദ്വീപിലെ ബോംബാക്രമണത്തിലെ പ്രതികളായി അമ്രോസി, ഇമാം സമുദ്ര, അലി ഘുഫ്രോൺ എന്നിവരെ അതേ സ്ഥലത്തുവച്ച് വധശിക്ഷയ്ക്ക് വിധേയരാക്കി. [9]
അയർലാന്റ്
തിരുത്തുക1916-ലെ ഈസ്റ്റർ കലാപത്തെത്തുടർന്ന് 16 റിബൽ നേതാക്കളിൽ 15 പേരെയും ബ്രിട്ടീഷ് സൈനിക നേതൃത്വം സൈനികനിയമമനുസരിച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. പരാജയപ്പെട്ട കലാപത്തിനു ശേഷം വിമോചന നീക്കങ്ങൾക്ക് ജനപിന്തുണ ലഭിക്കാൻ കാരണം ഈ വധശിക്ഷകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [10]
ഇസ്രായേൽ
തിരുത്തുകജോർദാൻ 1948-ലെ അറബ് ഇസ്രായേലി യുദ്ധസമയത്ത് ജറുസലേം വളഞ്ഞപ്പോൾ കൃത്യമായി ഇസ്രായേൽ സൈനിക ലക്ഷ്യങ്ങളിൽ ഷെല്ലാക്രമണം നടത്തിയത് ചാരൻ നൽകിയ വിവരമനുസരിച്ചാണോ എന്ന സംശയമുണ്ടാക്കി. ഇസ്രായേലി ഇലക്ട്രിക് കോർപറേഷനിലെ ജോലിക്കാരനായ മെയിർ ടോബിയാൻസ്കി എന്നയാൾക്ക് ഈ ലക്ഷ്യങ്ങളെപ്പറ്റിയെല്ലാം (ആയുധ നിർമ്മാണകേന്ദ്രങ്ങൾ) വിവരമുണ്ടായിരുന്നതുകൊണ്ട് അയാളെപ്പറ്റി സംശയം ഉണ്ടായി. ടോബിയാൻസ്കിയെ കാർമൽ മാർക്കറ്റ് എന്ന സ്ഥലത്തുവച്ച് അറസ്റ്റ് ചെയ്യുകയും പത്തുദിവസം തടവിൽ വയ്ക്കാനുള്ള ഉത്തരവ് മറികടന്ന് തട്ടിക്കൂട്ടിയ ഒരു സൈനിക വിചാരണയ്ക്കുശേഷം ആറു പേർ ചേർന്ന ഒരു ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുമുണ്ടായി. അന്വേഷണശേഷം ടോബിയാൻസ്കി കുറ്റക്കാരനല്ലെന്ന് മരണശേഷം കണ്ടെത്തി. അദ്ദേഹത്തെ ഹെർസൽ മലയിൽ രണ്ടാമതും സംസ്കരിച്ചു. ടോബിയാൻസ്കിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകുകയും ഫയറിംഗ് സ്ക്വാഡ് രൂപീകരിക്കുകയും ചെയ്ത ഇസ്സ്ർ ബേറി എന്ന ഓഫീസറെ നരഹത്യാക്കുതത്തിന് പിന്നീട് വിചാരണ നടത്തി. അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രസിഡന്റ് ചൈം വീസ്മാൻ മാപ്പുനൽകി. [11]
ഇറ്റലി
തിരുത്തുകഇറ്റലി 1861-ൽ രാജ്യം ഒന്നായശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുക എന്ന ഒറ്റ വധശിക്ഷാരീതി മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. സൈനികർക്കും സാധാരണക്കാർക്കും ഇത് ബാധകമായിരുന്നു. അവസാന വധശിക്ഷ 1947 മാർച്ചിന് നടന്നു. ട്യൂറിനടുത്തുള്ള ബാസെ ഡി സ്റ്റ്യൂറ എന്ന സ്ഥലത്തു വച്ച് മോഷണവും കൊലപാതകവും നടത്തി എന്ന കുറ്റത്തിന് ഫ്രാൻസെസ്കോ ലാ ബാർബെറ, ജിയോവാനി പ്യൂലിയോ, ഗിയോവാനി ഡി'ലോഗറ്റി എന്നിവരെയായിരുന്നു അവസാനമായി വെടിവച്ചു കൊന്നത്. ഇതിനു ശേഷം പുതുതായി നിലവിൽ വന്ന റിപ്പബ്ലിക്കിലെ ഭരണഘടന രാജ്യദ്രോഹം പോലെയുള്ള ചില കുറ്റങ്ങളൊഴിച്ചുള്ള അവസരങ്ങളിൽ വധശിക്ഷ നിറുത്തലാക്കി. 1947-നു ശേഷം ഇറ്റലിയിൽ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല. 2007-ൽ മരണശിക്ഷ ഒഴിവാക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു.
മെക്സിക്കോ
തിരുത്തുകമെക്സിക്കോയിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടസമയത്ത് സ്വാതന്ത്ര്യം ആവശ്യപ്പെട്ട മിഗുവേൽ ഹിഡാൽഗോ, ഹോസെ മരിയ മോറെലോസ് തുടങ്ങിയ പല ജനറൽമാരെയും സ്പെയിൻ നിയോഗിച്ച ഫയറിംഗ് സ്ക്വാഡുകൾ വെടിവച്ച് കൊന്നിട്ടുണ്ട്. [12] 1867-ൽ മാക്സിമിലിയൻ ചക്രവർത്തിയെയും അദ്ദേഹത്തിന്റെ പല ജനറൽമാരെയും സെറോ ഡെ ലാസ് കാമ്പെനാസിൽ വച്ച് എതിരാളികൾ വെടിവച്ച് കൊല്ലുകയുണ്ടായി. [12] മാനെ ഈ സംഭവത്തെ ആസ്പദമാക്കി "മാക്സിമിലിയൻ ചക്രവർത്തിയുടെ വധം" എന്ന പേരിൽ വരച്ച ചിത്രങ്ങളിലൂടെ അനശ്വരമാക്കി.
ഈ രീതിയായിരുന്നു (പ്രത്യേകിച്ച് മെക്സിക്കൻ വിപ്ലവസമയത്തും ക്രിസ്റ്റെറോ യുദ്ധസമയത്തും) മെക്സിക്കോയിൽ വധശിക്ഷ നടപ്പാക്കുന്ന സാധാരണ രീതി. [12] ഈ കാലത്തിനു ശേഷം മരണശിക്ഷ ഭരണഘടനയിലെ ആർട്ടിക്കിൽ 22-ൽ പെടുത്തിയ ചില കുറ്റങ്ങൾക്കു മാത്രമായി ചുരുക്കി. 2008 ജൂൺ 18-ന് മരണശിക്ഷ പൂർണമായി ഇല്ലാതാക്കി. [13]
നെതർലാന്റ്സ്
തിരുത്തുകരണ്ടാം ലോക മഹായുദ്ധസമയത്ത് ഉദ്ദേശം 3000 ആൾക്കാരെ നാസി ജർമനിയുടെ ഫയറിംഗ് സ്ക്വാഡുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. വധിക്കപ്പെട്ട ചിലർ സൈനികക്കോടതിയാൽ ശിക്ഷിക്കപ്പെട്ടവരായിരുന്നു. ചിലപ്പോൾ വഴിപോക്കരെയും മറ്റും ഭീതി പടർത്തുകയും ഭരണകൂടത്തിനെ എതിർക്കുന്നവർക്ക് മാതൃകയാവാനും വേണ്ടി പിടികൂടി വെടിവച്ച് കൊന്നിരുന്നു. ഒരു മുതിർന്ന ജർമൻ ഓഫീസറായ ഹാൻസ് ആൽബിൻ റൗട്ടർ എന്നയാൾക്കു നേരേയുണ്ടായ വധശ്രമത്തിനു ശേഷം ഏകദേശം 300 പേരെ പരസ്യമായി വെടിവച്ച് കൊല്ലുകയുണ്ടായി.
ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം 1946 മേയ് 7-ന് ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി. [14]
നോർവേ
തിരുത്തുകരണ്ടാം ലോക മഹായുദ്ധസമയത്ത് നാസി അനുഭാവമുണ്ടായിരുന്ന നാസ്ജോണൽ സാംലിങ് എന്ന പാർട്ടിയുടെ നേതാവ് ദിഡ്കൺ ക്വിസ്ലിംഗ് എന്നയാളെ രാജ്യദ്രോഹക്കുറ്റത്തിന് 1946 ഒക്ടോബർ 24-ന് അകേർഷസ് കോട്ടയിൽ വച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. [15]
ഫിലിപ്പീൻസ്
തിരുത്തുകഹോസെ റിസാൽ എന്നയാളെ 1896 ഡിസംബർ 30-ന് ലൂണെറ്റ ഉദ്യാനം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുവച്ച് വെടിവച്ച് കൊന്നു. അയാളുടെ ഭൗതികാവശിഷ്ടങ്ങൾ ഇപ്പോൾ അവിടെ സൂക്ഷിച്ചിട്ടുണ്ട്. [16]
ഫെർഡിനന്റ് മാർകോസിന്റെ ഭരണകാലത്ത് മയക്കുമരുന്നു കടത്ത് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധശിക്ഷ നൽകത്തക്ക കുറ്റമായിരുന്നു. ലിം സെങ് എന്നയാളെ ഇപ്രകാരം വധിച്ചിട്ടുണ്ട്. പിന്നീട് വധശിക്ഷാരീതി വിഷം കുത്തിവയ്ക്കലായി മാറി. 2006 ജൂൺ 24-ന് പ്രസിഡന്റ് ഗ്ലോറിയ മകാപഗൽ-അറോയോ റിപ്പബ്ലിക് ആക്റ്റ് 9346 പ്രകാരം വധശിക്ഷ നിറുത്തലാക്കി. വധശിക്ഷ കാത്തു കഴിഞ്നിരുന്ന ആയിരക്കണക്കിന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുടയ്ക്കപ്പെട്ടു. [17]
യുനൈറ്റഡ് അറബ് എമിറേറ്റ്സ്
തിരുത്തുകയുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നടപ്പാക്കുന്ന പ്രധാന രീതി ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവയ്ക്കലാണ്. [18]
ബ്രിട്ടൻ
തിരുത്തുകബ്രിട്ടന്റെ ചരിത്രത്തിൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് യുദ്ധസമയത്തും, സായുധകലാപങ്ങൾ നേരിടേണ്ടി വരുമ്പോഴും സൈന്യത്തിൽ കലാപമുണ്ടാകുമ്പോഴും മറ്റുമാണ്. ഇപ്പോൾ വധശിക്ഷ പൂർണമായും നിരോധിക്കപ്പെട്ടതോടൊപ്പം വെടിവച്ചുള്ള വധശിക്ഷയും ഇല്ലാതെയായി.
ആസ്ട്രേലിയൻ പട്ടാളക്കാരായ ബ്രേക്കർ മോറാന്റ്, പീറ്റർ ഹാൻഡ്കോക്ക് എന്നിവരെ രണ്ടാം ബോയർ യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തതിന് 1902 ഫെബ്രുവരി 27-ന് വെടിവച്ചു കൊല്ലുകയുണ്ടായി. അതിനു ശേഷം അവർക്ക് നീതിയുക്തമായ വിചാരണ നൽകപ്പെട്ടോ എന്ന സംശയമുയർന്നിട്ടുണ്ട്.
രണ്ടു ലോകമഹായുദ്ധക്കാലത്തും ടവർ ഓഫ് ലണ്ടൻ വധശിക്ഷാവേദിയായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധസമയത്ത് പിടികൂടപ്പെട്ട 11 ജർമൻ ചാരന്മാരെ 1914-നും 1916-നും ഇടയിൽ വെടിവച്ച് കൊല്ലുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധക്കാലത്ത് കൊല്ലപ്പെട്ട എല്ലാ ചാരന്മാരെയും ഈസ്റ്റ് ലണ്ടൻ സെമിത്തേരിയിലാണ് മറവു ചെയ്തിട്ടുള്ളത്. [19] 1941 ഓഗസ്റ്റ് 15-ന് ജർമൻ ചാരനായ ജോസഫ് ജേക്കബ്സിനെ വെടിവച്ചു കൊന്നു.
സോമർസെറ്റിലെ ഷെപ്റ്റൺ മാല്ലെറ്റ് ജയിൽ 1942-ൽ അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായപ്പോൾ രണ്ടാൾക്കാരെ കൊലക്കുറ്റത്തിന് അവിടെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 1944 മേയ് 30-ന് പ്രൈവറ്റ് അലക്സാണ്ടർ മിറാൻഡയെയും, 1944 നവംബർ 28-ന് പ്രൈവറ്റ് ബെഞ്ചമിൻ പിഗേറ്റിനെയും വെടിവച്ച് കൊല്ലുകയായിരുന്നു. രാത്രി 1am-ന് വധശിക്ഷകൾ തുറസ്സായ സ്ഥലത്ത് നടന്നതിനാൽ ജനങ്ങൾ ശബ്ദകോലാഹലത്തെപ്പറ്റി പരാതിപ്പെടുകയുണ്ടായി.
പ്രൈവറ്റ് തോമസ് ഹൈഗേറ്റ് ഒളിച്ചോട്ടക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അവസാന ബ്രിട്ടീഷ് സൈനികനാണ്. ഇദ്ദേഹത്തെ 1916-ൽ ഒന്നാം ലോക മഹായുദ്ധ സമയത്ത് വെടിവച്ചു കൊന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ 346 സൈനികരെ ഒളിച്ചോട്ടം, ഭീരുത്വം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് വധിച്ചിട്ടുണ്ട്. ഇവരിൽ പലരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അസുഖം ബാധിച്ചിരുന്നവരാകാം എന്ന അഭിപ്രായമുയർന്നിട്ടുണ്ട്. സോട്ട് അറ്റ് ഡോൺ എന്ന സംഘടനയുടെ ലക്ഷ്യം ഈ പട്ടാളക്കാർ എന്തിനാണ് ശിക്ഷിക്കപ്പെട്ടത് എന്ന് കണ്ടെത്തുകയാണ്. [20][21] ഷോട്ട് അറ്റ് ഡോൺ മെമോറിയൽ ഈ പട്ടാളക്കാരുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ്.
അമേരിക്കൻ ഐക്യനാടുകൾ
തിരുത്തുകഎപ്സിയുടെയും സ്മിത്ത്കയുടെയും അഭിപ്രായത്തിൽ [22] 142 ആൾക്കാരെ നിയമപ്രകാരം അമേരിക്കയിൽ 1608-ന് ശേഷം വെടിവച്ച് കൊന്നിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കൊലകളെ ഒഴിവാക്കിയ കണക്കാണിത്. ആഭ്യന്തരയുദ്ധസമയത്ത് നൂറുകണക്കിനാൾക്കാരെ ഇപ്രകാരം വധിച്ചിട്ടുണ്ട്. 1913 മേയ് 14 നെവാദയിൽ വധിക്കപ്പെട്ട് ആൻഡ്രിസ മിർകോവിച്ചാണ് ഇപ്രകാരം ആ സംസ്ഥാനത്ത് കൊല്ലപ്പെട്ട ഒരേയൊരാൾ. [23] നെവാദ ജയിലിലെ വാർഡന് വെടിവയ്ക്കാൻ തയാറുള്ള അഞ്ചാൾക്കാരെ കിട്ടാഞ്ഞതിനെത്തുടർന്ന് [24] ഇതിനായി ഒരു യന്ത്രം സജ്ജമാക്കുകയുണ്ടായി. [25] 1938 ഒക്ടോബർ 31-ന് ജോൺ ഡീറിംഗ് എന്നയാളെ യൂട്ടായിലെ ഷുഗർ ഹൗസ് ജയിലിൽ വച്ച് വെടിവച്ചു കൊന്നു. [26] അയാൾ വധശിക്ഷ നടക്കുന്ന സമയത്ത് ശരീരത്തി ഒരു ഇ. സി. ജി. യന്ത്രം ഘടിപ്പിക്കാൻ സമ്മതം നൽകുകയുണ്ടായി. [27]
1960 മാർച്ച് 30-ന് ജെയിംസ് ഡബ്ല്യൂ റോഡ്ജേർസ് എന്നയാളെ യൂട്ടായിൽ വച്ച് വെടിവച്ച് വധിച്ച ശേഷം വധശിക്ഷകൾക്ക് സുപ്രീം കോടതി വിലക്കു വന്നു. [28] 1972 മുതൽ 1976 വരെ അമേരിക്കയിൽ വധശിക്ഷ നിറുത്തിവച്ചിരിക്കുകയായിരുന്നു. അതിനുശേഷം അമേരിക്കൻ സുപ്രീം കോടതി ഈ വിധി മാറ്റിവയ്ക്കുകയും വധശിക്ഷ അനുവദിക്കുകയും ചെയ്തു. അതിനുശേഷം അമേരിക്കയിൽ മൂന്ന് വധശിക്ഷ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടന്നിട്ടുണ്ട് (എല്ലാം യൂട്ടാ സംസ്ഥാനത്താണ് നടന്നത്).
- ഗാരി ഗിൽമോർ എന്നയാളെ അ977 ജാനുവരി 18-ന് യൂട്ടാ സംസ്ഥാനത്തിലെ ജയിലിൽ വച്ച് വെടിവച്ചു കൊന്നു. യൂട്ടാ സംസ്ഥാനത്ത് ഫയറിംഗ് സ്ക്വാഡിൽ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും സ്വന്തം ഇഷ്ടപ്രകാരം തയ്യാറായി മുന്നോട്ടുവരുന്ന അഞ്ച് നിയമപാലകരാണ് ഉണ്ടാവുക. [29][30]. 20 അടി ദൂരത്തു നിന്ന് .30-30-കാലിബറുള്ള തോക്കുപയോഗിച്ച് വെള്ളിമുനയുള്ള വെടിയുണ്ടയുപയോഗിച്ചാണ് ഫയറിംഗ് സ്ക്വാഡ് വെടിവയ്ക്കുക. നെഞ്ചിലേക്കായിരിക്കും ഉന്നം വയ്ക്കുന്നത്. പ്രതിയെ ബൻഡിച്ച് മുഖം മൂടിയായിരിക്കും നിറുത്തുക. ഒരു തോക്കിൽ ഒഴിഞ്ഞ തിരയായിരിക്കും നക്രച്ചിരിക്കുക. ഗാരി ഗിൽമോറിന്റെ ഷർട്ടിൽ പക്ഷേ അഞ്ച് ദ്വാരങ്ങളുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
- ജോൺ ആൽബർട്ട് ടൈലർ എന്നയാളെ 1996-ൽ വധിച്ചു. ടൈലർ ഈ രീതി തിരഞ്ഞെടുത്തത് യൂട്ടാ സംസ്ഥാനം കൊലപാതകത്തെ പിന്തുണയ്ക്കുകയാണെന്ന് ലോകത്തോട് പറയാൻ വേണ്ടിയാണെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. [31] ബ്രിട്ടനിലെ ദി ടൈംസ് എന്ന പത്രം പക്ഷേ 14 വർഷങ്ങൾക്കു ശേഷം റിപ്പോർട്ട് ചെയ്തത് വിഷം കുത്തിവയ്ക്കപ്പെട്ട് മീനിനെപ്പോലെ പിടഞ്ഞു മരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് അയാൾ ഫയറിംഗ് സ്ക്വാഡ് തിരഞ്ഞെടുത്തതെന്നാണ്. [32] A2004 മാർച്ച് 15-ന് യൂട്ടാ സംസ്ഥാനം ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ നിരോധിച്ച് നിയമം പാസാക്കിയെങ്കിലും പൂർവകാലപ്രാബല്യത്തോടു കൂടിയായിരുന്നില്ല നിരോധനം. [33] ഇപ്പോൾ യൂട്ടായിൽ മരണശിക്ഷ കാത്തു കഴിയുന്ന നാലു പേർക്ക് വേണമെങ്കിൽ ഫയറിംഗ് സ്ക്വാഡ് തിരഞ്ഞെടുക്കാം.
- റോണി ലീ ഗാർഡ്നർ എന്നയാളെ 2010 ജൂൺ 18-ന് വധിച്ചു. 1996-ൽ ഗാർഡ്നർ തന്നെ വെടിച്ചു കൊല്ലാൻ സർക്കാറിനെ നിർബന്ധിക്കാൻ കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മോർമോൺ മത പാരമ്പര്യം കാരണം ഈ രീതിയിൽ മരിക്കാനാണ് താല്പര്യമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. [34]
ഇഡാഹോ സംസ്ഥാനം 2009 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന നിയമം മൂലം ഫയറിംഗ് സ്ക്വാഡ് നിരോധിച്ചു. [35] ഇപ്പോൾ ഒക്ലഹോമ സംസ്ഥാനത്തു മാത്രമേ (ദ്വിതീയ മാർഗ്ഗമായെങ്കിലും) ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ നിലവിലുള്ളൂ. 2011 ഒക്ടോബർ 11-ന് ഫ്ലോറിഡയിലെ ജനപ്രതിനിധി ബ്രാഡ് ഡ്രേക്ക് ദ്വിതീയ മാർഗ്ഗമായി ഫയറിംഗ് സ്ക്വാഡ് കൊണ്ടുവരാൻ നിയമനിർമ്മാണം നടത്താൻ ശ്രമിച്ചിരുന്നു. [36]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ p. 208 Huie, William Bradford The Execution of Private Slovik 1954 Duell, Sloan & Pearce
- ↑ [1] 1947 US Army Manual 27-4 "Procedure for Military Executions"
- ↑ "How and why Gardner was shot". BBC News. June 18, 2010.
- ↑ War Victims of Finland 1914-1922 Archived 2015-03-10 at the Wayback Machine. at the Finnish National Archives
- ↑ 5.0 5.1 Yliopistolehti 1995
- ↑ Kuolemantuomio kuolemantuomiolle Archived 2012-02-07 at the Wayback Machine. at Statistics Finland (in Finnish)
- ↑ "Finnish public treaty number SopS 49/1991". Archived from the original on 2012-02-10. Retrieved 2012-06-05.
- ↑ Agus Maryono and Suherdjoko (June 28, 2008). "Nigerian drug smugglers buried a day after execution". The Jakarta Post.
- ↑ "Bali bomb burials stoke tensions". BBC News. November 9, 2008. Retrieved March 27, 2010.
- ↑ English, R. Irish Freedom, (London, 2006), p. 264-276.
- ↑ Nachman Ben-Yehuda: Political Assassinations by Jews: A Rhetorical Device for Justice (1992)
- ↑ 12.0 12.1 12.2 Known history of the Mexican Revolution
- ↑ "Mexican Constitution, Article 22". Archived from the original on 2008-10-26. Retrieved 2012-06-05.
- ↑ "Dutch Nazi Executed," Amarillo Globe, May 7, 1946, p1
- ↑ Knudsen, Harald Franklin. I was Quisling's Secretary, Britons Publishing Co., 1967, p. 176
- ↑ "Philippines 'restores' death penalty". BBC News. December 21, 2003. Retrieved May 2, 2010.
- ↑ Sun Star Cebu. 25 June 2006. Arroyo kills death law Archived 2008-06-17 at the Wayback Machine.
- ↑ United Arab Emirates (UAE): Death penalty, Amnesty International (Urgent Action), April 3, 2002.
- ↑ "British Military & Criminal History in the period 1900 to 1999 -- German Spies caught in the UK during the First World War (1914-18)". Archived from the original on 2010-04-12. Retrieved 2012-06-06.
- ↑ The Shot at Dawn Campaign Archived 2008-08-27 at the Wayback Machine. The New Zealand government pardoned its troops in 2000; the British government in 1998 expressed sympathy for the executed, and in 2006 the Secretary of State for Defence announced a full pardon for all 306 executed soldiers from the First World War.
- ↑ The Daily Telegraph Archived 2007-10-14 at the Wayback Machine., Ben Fenton, August 16, 2006, accessed October 14, 2006
- ↑ M. Watt Espy and John Ortiz Smylka's database, "Executions in the U.S. 1608-2002: The Espy File." (Inter-University Consortium for Political and Social Research [2]
- ↑ "Nevada State Prison Inmate Case Files: Andriza Mircovich". Nevada State Library and Archives. Archived from the original on 2010-04-06. Retrieved November 8, 2010.
- ↑ "No One To Shoot Murderer". The New York Times. August 12, 1912. Retrieved November 9, 2010.
- ↑ Cafferata, Patty (June 2010). "Capital Punishment Nevada Style". Nevada Lawyer. State Bar of Nevada. Archived from the original on 2010-07-18. Retrieved November 8, 2010.
- ↑ Schindler, Hal (January 28, 1996). "Taylor's Death Was Quick . . . But Some Weren't So Lucky". The Salt Lake Tribune. Archived from the original on 2010-06-10. Retrieved June 26, 2010.
- ↑ Boese, Alex (2007). "Heartbeat at Death". Elephants on Acid: And Other Bizarre Experiments. Houghton Mifflin Harcourt. pp. 246–249. Archived from the original on 2016-01-02. Retrieved December 20, 2010.
- ↑ Beecham, Bill (November 11, 1976). "Convicted Killer Gets His Wish: Firing Squad Monday". The Telegraph (Nashua). Associated Press. p. 22. Retrieved October 28, 2010.
- ↑ Ed Pilkington (2010-06-16). "Utah prisoner faces death by firing squad". The Guardian. London.
- ↑ Ewen MacAskill (2010-04-23). "Utah killer to die by firing squad". The Guardian. London.
- ↑ "Firing Squad Executes Killer". The New York Times. 1996-01-27. Retrieved 2008-06-16.
- ↑ "Utah death row inmate Ronnie Lee Gardner elects to die by firing squad". The Times. London. 2010-04-24.
{{cite news}}
: Unknown parameter|name=
ignored (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Methods of Execution". Death Penalty Information Center. 2010. Retrieved 2010-06-17.
- ↑ Donaldson, Amy (1996-02-09). "Inmate threatens to sue if state won't let him die by firing squad". Deseret News. p. A1. Archived from the original on 2010-10-29. Retrieved 2010-09-25.
- ↑ "Recent Legislative Activity". Death Penalty Information Center. 2009. Retrieved 2009-10-30.
- ↑ Rohrer, Gary (10/11/20111). "Give condemned inmates firing squad option, lawmaker says". The Florida Current. Archived from the original on 2016-04-18. Retrieved 10/12/2011.
{{cite news}}
: Check date values in:|accessdate=
and|date=
(help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Moore, William, The Thin Yellow Line, Wordsworth Editions Ltd, 1974
- Putkowski and Sykes, Shot at Dawn, Leo Cooper, 2006
- Hughs-Wilson, John and Corns, Cathryn M, Blindfold and Alone: British Military Executions in the Great War, Cassell, 2005
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Firing Squad Execution of a Civil War Deserter Described in an 1861 Newspaper
- The Shot at Dawn Campaign with biographies of executed British and Commonwealth soldiers Archived 2008-10-14 at the Wayback Machine.
- Death by Firing Squad Archived 2010-06-22 at the Wayback Machine. – slideshow by The First Post
- Nazis Meet the Firing Squad Archived 2010-09-05 at the Wayback Machine. – slideshow by Life magazine