വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സെനഗൽ. [1]

ചരിത്രം

തിരുത്തുക

സെനഗലിന്റെ ഭരണഘടന മരണശിക്ഷയെക്കുറിച്ച് സംസാരിക്കുന്നില്ല. 2004 ഡിസംബർ 10-ന് സെനഗലിലെ ദേശിയ അസംബ്ലി മഹാഭൂരിപക്ഷത്തോടെ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കാനുള്ള നിയമം പാസാക്കി.

സ്വാതന്ത്ര്യത്തിനു ശേഷം രണ്ടാൾക്കാരെ മാത്രമേ സെനഗൽ വധിച്ചിട്ടുള്ളൂ. 1965-ലാണ് ആദ്യത്തെ വധശിക്ഷ നടപ്പിലായത്. മുസ്തഫ ലോ എന്നയാളെ സെനഗലിന്റെ ആദ്യ പ്രസിഡന്റായിരുന്ന ലിയോപോൾഡ് സെഡാർ സെങ്ഘോറെ വധിച്ചതിന്, ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.

രണ്ടാമത്തേതും അവസാനത്തേതുമായ വധശിക്ഷ ഒരു പാർലമെന്റംഗത്തെ കൊന്ന കുറ്റത്തിന് അബ്ദു എൻഡാഫ്ഫ ഫായെ എന്നയാളിനെ 1967-ൽ വധിച്ചപ്പോഴാണ് നടപ്പിലായത്. അതിനുശേഷം കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്കെല്ലാം ജീവപര്യന്തം തടവാണ് ലഭിച്ചിട്ടുള്ളത്.

2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് സെനഗൽ വിട്ടുനിന്നു. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. http://www.handsoffcain.info/bancadati/schedastato.php?idstato=16000494
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സെനഗലിൽ&oldid=3790334" എന്ന താളിൽനിന്ന് ശേഖരിച്ചത്