മലാവിയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] 1972 മുതൽ 1993 വരെ നീണ്ടുനിന്ന കാമുസു ബാൻഡയുടെ ഏകാധിപത്യ ഭരണക്കാലത്ത് 823 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 823 പ്രതികളിൽ 299 പേരെ വധിച്ചു. ബാക്കിയുള്ളവർ ജയിലിൽ മരിക്കുകയോ മാപ്പു നൽകപ്പെടുകയോ ചെയ്തു.

ശിക്ഷാരീതി തിരുത്തുക

വെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊലയുമാണ് ശിക്ഷാരീതികൾ. [2] 1992 സെപ്റ്റംബർ 26-നാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [3] പ്രതിയെ സോംബ ജയിലിൽ തൂക്കിക്കൊല്ലുകയായിരുന്നു. ആരാച്ചാരെ ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുത്തുകയായിരുന്നു.

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ തിരുത്തുക

കൊലപാതകം, ബലാത്സംഗം, രാജ്യദ്രോഹം, സായുധ മോഷണം, വീടുകയറി അക്രമത്തോടെ മോഷണം എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ തിരുത്തുക

1994-ൽ രാജ്യത്തെ ആദ്യ ബഹുപാർട്ടി തെരഞ്ഞെടുപ്പിൽ ബാകിലി മുൾസി തെരഞ്ഞെടുക്കപ്പെട്ടു. മലാവിയുടെ മനുഷ്യാവകാശ നില ഉയർത്താൻ ശ്രമിച്ചയാളാണ് മുൾസി. ഒരു മരണ ഉത്തരവിലും ഒപ്പുവയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. 2004-ൽ അധികാരത്തിൽ വന്ന ബിൻഗു വാ മുത്തരിക ഈ നയം മാറ്റിയിട്ടില്ല.

പുതിയ സംഭവവികാസങ്ങൾ തിരുത്തുക

2007 ഏപ്രിൽ 27-ൻ ഭരണഘടനാകോടതി ഫ്രാൻസിക്സ് ഫൻഫന്റായി എന്ന കൊലക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ടയാളുടെയും മറ്റഞ്ചു പേരുടെയും കേസിൽ വിധിപറയവെ പീനൽ കോഡിലെ സെക്ഷൻ 210 കൊലക്കുറ്റത്തിന് യാന്ത്രികമായി വധശിക്ഷ വിധിക്കുന്നതിനാൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
  2. http://www.handsoffcain.info/bancadati/schedastato.php?idcontinente=13&nome=malawi
  3. "The death penalty worldwide: developments in 2004 | Amnesty International". Archived from the original on 2005-04-13. Retrieved 2005-04-13.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മലാവിയിൽ&oldid=3790317" എന്ന താളിൽനിന്ന് ശേഖരിച്ചത്