വത്തിക്കാൻ നെക്രോപോളിസ്

സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് 5-12 മീറ്റർ താഴ്ചയിൽ വത്തിക്കാൻ സിറ്റിക്കു കീഴിലാണ് വത്തിക്കാൻ നെക്രോപോളിസ് സ്ഥിതിചെയ്യുന്നത്. 1940 മുതൽ 1949 വരെ വത്തിക്കാനിന്റെ സ്പോൺസർഷിപ്പിൽ സെന്റ് പീറ്റേഴ്സിന്റെ കീഴിൽ പ്രധാന പുരാവസ്തു ഉത്ഖനനങ്ങൾ നടന്നു. അപ്പോസ്തലനായ പത്രോസിനോട് വളരെ അടുത്തായി സംസ്‌കരിക്കാൻ ആഗ്രഹിച്ചിരുന്ന അന്നത്തെ പയസ് പതിനൊന്നാമൻ മാർപ്പാപ്പയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ ഖനനം നടത്തിയത്. സെന്റ് പീറ്റർ ആദ്യത്തെ മാർപ്പാപ്പയാണെന്ന് വിശ്വസിക്കപ്പെടുന്നു. റോമിൽ രക്തസാക്ഷിത്വം വരിച്ചതായും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ വത്തിക്കാനിലെ സ്ഥലത്ത് സംസ്‌കരിച്ചതായും പറയപ്പെടുന്നു. സെന്റ് പീറ്ററിന്റെ ബസിലിക്കയുടെ കീഴിലാണെന്ന് കരുതപ്പെട്ടിരുന്ന സെന്റ് പീറ്ററിന്റെ ശവക്കുഴിയുടെ യഥാർത്ഥ സ്ഥലം കണ്ടെത്തുന്നതിനാണ് ഈ ഖനനങ്ങൾ നടത്തിയത്.

Christ with the attributes of Sol Invictus. Taken from a mosaic from the necropolis under St. Peter's Basilica in Rome.

നെക്രോപോളിസിന്റെ തുടക്കംതിരുത്തുക

ജൂലി കുടുംബത്തിന്റെ ശവകുടീരവും (ജൂലിയസ് സീസറിന്റെ കുടുംബം) വത്തിക്കാനിലെ നെക്രോപോളിസ് ആണ്. പുരാതന കാലത്ത് ആളുകളെ റോം നഗരത്തിന്റെ മതിലുകൾക്കുള്ളിൽ അടക്കം ചെയ്യാൻ അനുവദിച്ചിരുന്നില്ല, ഇത് വത്തിക്കാൻ നെക്രോപോളിസ് സ്ഥാപിക്കുന്നതിന് കാരണമായി. വത്തിക്കാൻ കുന്നിന്റെ തെക്കൻ ചരിവിൽ നിർമ്മിച്ച ഒരു ശ്മശാന സ്ഥലമാണ് വത്തിക്കാൻ നെക്രോപോളിസ് ആദ്യം സ്ഥാപിച്ചത്.ec

നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് 64-67ൽ അപ്പൊസ്തലനായ പത്രോസ് രക്തസാക്ഷിത്വം വരിച്ചു.ശേഷം നെക്രോപോളിസിൽ അടക്കം ചെയ്തതെന്ന് പറയപ്പെടുന്നു.മിലാന്റെ ശാസനയ്ക്കുശേഷം കോൺസ്റ്റന്റൈൻ ചക്രവർത്തി ഓൾഡ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക എന്നറിയപ്പെടുന്ന ആദ്യത്തെ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. അത് പത്രോസിന്റെ അപ്പൊസ്തലന്റെ ശവകുടീരത്തിന് തൊട്ട് മുകളിലായിരിക്കും എന്നും അവർ തീരുമാനിച്ചു.പള്ളിയുടെ നിർമ്മാണത്തിന് ആവശ്യമായ പരന്ന പ്രദേശം ലഭിക്കുന്നതിന്, കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തി വത്തിക്കാൻ കുന്നിലെ നെക്രോപോളിസിന്റെ ഒരു ഭാഗം ഖനനം ചെയ്തു,സെന്റ് പീറ്റേഴ്സ് ശവകുടീരം ഒഴികെ,ബാക്കി നെക്രോപോളിസ് ഭാഗങ്ങൾ മണ്ണും കെട്ടിട അവശിഷ്ടങ്ങളും കൊണ്ട് നിറച്ചു അതിന് മുകളിൽ ആദ്യ പള്ളി നിർമിച്ചു.

നെക്രോപോളിസ് ഇപ്പോൾതിരുത്തുക

വത്തിക്കാൻ നെക്രോപോളിസിൽ ചില പുനർനിർമ്മാണങ്ങൾ നടന്നിട്ടുണ്ട്, അപ്പൊസ്തലനായ പത്രോസിന്റെ ശവകുടീരത്തിന് ചുറ്റുമുള്ള സ്ഥലത്ത് ആയിരുന്നു പുനർനിർമ്മാണം. സെന്റ് പീറ്റേഴ്സിന്റെ ശവകുടീരം തേടി വത്തിക്കാൻ നെക്രോപോളിസിലെ ആദ്യകാല ഉത്ഖനനങ്ങളിൽ ഏർപ്പെട്ടിരുന്ന ചില പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടത് കോൺസ്റ്റാന്റീനിയൻ ബസിലിക്കയുടെ നിർമ്മാണ സമയത്ത്, അപ്പൊസ്തലനായ പത്രോസിന്റെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ യഥാർത്ഥ ശവക്കുഴിയിൽ നിന്ന് നീക്കം ചെയ്യുകയും മറ്റൊരിടത്തു സ്ഥാപിക്കുകയും ചെയ്തു. ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ വത്തിക്കാൻ സന്ദർശിക്കുന്നു. ഇവരിൽ വലിയൊരു ശതമാനവും വത്തിക്കാൻ നെക്രോപോളിസ് സന്ദർശിക്കുന്നു, പത്രോസ് അപ്പൊസ്തലനും മറ്റ് പോപ്പുകളും അടക്കം ചെയ്യപ്പെട്ട സ്ഥലമാണ്. റോമിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ സൈറ്റ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യഭാഗത്തുള്ള വിശുദ്ധ പത്രോസിനെ ക്രൂശിക്കുകയും അദ്ദേഹത്തിന്റെ മൃതദേഹം ഒരു സെമിത്തേരിയിലേക്ക് മാറ്റുകയും ചെയ്തു. ചരിത്രം അനുസരിച്ച്, ഈ സെമിത്തേരി നിലവിലെ വത്തിക്കാൻ നെക്രോപോളിസാണെന്ന് പറയപ്പെടുന്നു .വത്തിക്കാൻ പര്യടനം നടത്തുന്ന നിരവധി ആളുകൾ ഈ സ്ഥലത്തിന്റെ സംരക്ഷണത്തെ അഭിനന്ദിക്കുന്നു. വിവിധ ഭാഷകളിൽ ഓൺലൈനിൽ മുൻകൂട്ടി ക്രമീകരിക്കാൻ കഴിയുന്ന ഗൈഡഡ് ടൂറുകൾ ഉണ്ട്. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൽ എത്തുന്നതുവരെ നിങ്ങളെ അറകളിലൂടെ കൊണ്ടുപോകും. ടൂറുകളിൽ ക്രിസ്തുമതത്തിന്റെയും വത്തിക്കാൻ നഗരത്തിന്റെയും പ്രതീകമായ മനോഹരമായ സ്മാരകങ്ങളും ലിഖിതങ്ങളും കലാസൃഷ്ടികളും നിങ്ങൾ ആസ്വദിക്കും. വത്തിക്കാൻ നെക്രോപോളിസിലെ ഒരു പര്യടനം ഏകദേശം ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കും. ഒരു സമയം പത്തിനും പതിനഞ്ചിനും ഇടയിലുള്ള ഒരു ചെറിയ കൂട്ടം ആളുകളെ മാത്രമേ അനുവദിക്കൂ.

കലകളിൽതിരുത്തുക

ഡാൻ ബ്രൗണിന്റെ angels and demons എന്നാ നോവലിലും അതിന്റെ ചലച്ചിത്ര ആവിഷ്കാരത്തിലും നെക്രോപോളിസിലെ സെന്റ് പീറ്ററിന്റെ ശവകല്ലറ ഒരു പ്രധാന പശ്ചാത്തലം ആവുന്നുണ്ട്.