ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയിൽ പെണ്ണുങ്ങളെന്നതു പോലെ ഇത് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകൾ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്.[1]

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും[2] മറ്റു യുവജനോത്സവങ്ങളിലും[3] ഇതൊരു മത്സര ഇനമാണ്.

വിശദാംശങ്ങൾ

തിരുത്തുക

മണവാട്ടിയുടെ വീട്ടിലേക്ക് കല്യാണച്ചെക്കനെ ആനയിക്കുന്നതുമുതൽ പെൺവീട്ടുകാരുമായുള്ള വാശിയേറിയ സംവാദത്തിലൂടെ ഒത്തുതീർപ്പിൽ അവസാനിക്കുന്നതാണ് വട്ടപ്പാട്ടിന്റെ ഘടന. പരമ്പരാഗതരീതിയിൽ വട്ടപ്പാട്ട് കളിക്കാൻ ഒരു മണിക്കൂറെങ്കിലും വേണമത്രേ[4]

താഴത്തെ വീട്ടിൽ കുഞ്ഞഹമ്മദ്, കുണ്ടുംകാരൻ മൊയ്തൂട്ടി, തട്ടാൻ മുഹമ്മദ് എന്നിവർ പ്രശസ്ത വട്ടപ്പാട്ട് കലാകാരന്മാരാണ്.[1]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-15. Retrieved 2013-01-29.
  2. കാസർകോട്‌വാർത്ത.കോം വട്ടപ്പാട്ട് മത്സരവിജയികൾ
  3. ഗൾഫ് മലയാളി.കോം Archived 2016-03-05 at the Wayback Machine വട്ടപ്പാട്ട് മൽസരത്തിൽ അലിഫ് സ്‌കൂളിന് ഒന്നാം സ്ഥാനം
  4. ദേശാഭിമാനി.കോം[പ്രവർത്തിക്കാത്ത കണ്ണി] ഓടക്കുഴലിൽ അപശ്രുതി
"https://ml.wikipedia.org/w/index.php?title=വട്ടപ്പാട്ട്&oldid=4407024" എന്ന താളിൽനിന്ന് ശേഖരിച്ചത്