മലയാളിയായ അധ്യാപകനും നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനും ഭാഷാഗവേഷകനുമാണ് വട്ടപ്പറമ്പിൽ പീതാംബരൻ.

വട്ടപ്പറമ്പിൽ പീതാംമ്പരൻ
പ്രമാണം:Vattaparampil Peethambaran.jpg
വട്ടപ്പറമ്പിൽ പീതാബരൻ
ജനനം (1938-03-07) മാർച്ച് 7, 1938  (86 വയസ്സ്)
വേങ്കവിള,നെടുമങ്ങാട്
തൂലികാ നാമംവട്ടപ്പറമ്പിൽ പീതാംമ്പരൻ
തൊഴിൽഅധ്യാപകൻ
ദേശീയത ഇന്ത്യ
Genreലേഖനം, നാടകം, കവിത, വൈജ്ഞാനിക സാഹിത്യം
വിഷയംമലയാളം
പങ്കാളികെ ലളിതകുമാരി

സംഭാവനകൾ

തിരുത്തുക

അധ്യാപകനും നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനും ഭാഷാഗവേഷകനുമാണ് വട്ടപ്പറമ്പിൽ പീതാംബരൻ.[1] നാടകം, നാടകപഠനം, ബാലകവിതകൾ, കുട്ടികളുടെ നാടകസമാഹാരം, ലേഖനങ്ങൾ കവീതാസമാഹാരം തുടങ്ങിയ വിഭാഗങ്ങളിൽ 21 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. യുവധാര, കിളിപ്പാട്ട്, വിദ്യാരംഗം, ശ്രുതി, യവനിക, ജീവരാഗം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങളും,കവിതകളും,ലഘുനാടകങ്ങളും എഴുതുന്നു.

2020 ഡിസംബറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വട്ടപ്പറമ്പിൽ പീതാംബരൻ്റെ 'വയ്മൊഴിവഴക്കങ്ങൾ നാടോടിപ്പാട്ടുകളിൽ' എന്ന പേരിലുള്ള മലയാളം നാടൻ പാട്ടുകളിൽ നിന്ന് തിരഞ്ഞെടുത്ത പദങ്ങളുടെ 551 പേജുള്ള നിഘണ്ടു പ്രസിദ്ധീകരിച്ചിരുന്നു.[2] 2017 ൽ, ഇൻസ്റ്റിറ്റ്യൂട്ട് പീതാംബരൻ്റെ മറ്റൊരു കൃതിയായ 'നാട്ടുമൊഴിച്ചന്തം' എന്ന പേരിലുള്ള 463 പേജുള്ള മലയാളത്തിലുള്ള ഗ്രാമീണ ഭാഷാ നിഘണ്ടുവും പ്രസിദ്ധീകരിച്ചിരുന്നു.[2] ഈ പുസ്തകം ഗ്രന്ഥകാരൻ്റെ സ്വന്തം കെെപ്പടയിലാണ് പുറത്തിറക്കിയിട്ടുള്ളത്.[3] കെെയക്ഷരത്തിൽ പ്രസിദ്ധീകരിച്ച മലാളത്തിലെ ആദ്യ പുസ്തകം ആണ് ഇത് എന്നും പറയുന്നു.[4] 'മലയാള നാടക വിജ്ഞാനകോശം' എന്ന പേരിലുള്ള നാടകവിജ്ഞാനകോശവും തയ്യാറാക്കിയിട്ടുണ്ട്.[5] മലയാളത്തിലെ ആദ്യത്തെ നാടക ചരിത്ര വിജ്ഞാനകോശം ആയ ഇതിന് വേണ്ടി അദ്ദേഹം എഴുതിയ കയ്യെഴുത്ത് പ്രതിക്ക് 1200-ലധികം പേജുകളുണ്ടായിരുന്നു.[2]

പ്രധാന പദവികൾ

തിരുത്തുക

31 വർഷം അധ്യാപകനായും 5 വർഷം പ്രഥമാധ്യാപകനായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം മലയാളം പള്ളിക്കൂടത്തിലും, കേരള സിവിൽ സർവീസ് അക്കാഡമിയിലും അധ്യാപനം തുടരുന്നു. തിരുവനന്തപുരം സർഗ്ഗശക്തി, പോത്തൻകോട് കഥകളിക്ലബ്ബ് എന്നിവയുടെ പ്രവർത്തകൻ.

പുരസ്കാരങ്ങൾ

തിരുത്തുക

പാഞ്ചജന്യം മുഴങ്ങട്ടെ എന്ന നാടകത്തിനു 1987 ൽ അധ്യാപക കലാസാഹിത്യ സമിതിയുടെ രചനയ്ക്കുള്ള സംസ്ഥാന അവാർഡു ലഭിച്ചു. നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിനു 'നാടകവിജ്ഞാനകോശ'ത്തിനു 2005 ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാടക കലാകാരന്മാരുടെ അഖിലേന്ത്യാസംഘടനയായ നന്മയുടെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന അവാർഡ് 2012 ൽ ലഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം പുരസ്കാരം 2005 ൽ ലഭിച്ചു. യവനിക പുരസ്കാരം 2006 ൽ ലഭിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 1990 ൽ ലഭിച്ചു. തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്കാരം 2023 ൽ ലഭിച്ചു.[6][7]

ബഹുമതികൾ

തിരുത്തുക

വട്ടപ്പറമ്പിൽ പീതാംബരൻ്റെ അധ്യാപന ജീവിതക്കുറിച്ചുള്ള ഡോക്യൂമെൻററിയാണ് ജിതേഷ് ദാമോദർ സംവിധാനം ചെയ്ത അക്ഷരപ്പറമ്പിലപ്പൂപ്പൻ.[8]

  1. വിജയൻ, അഷ്ടമി (2024-09-29). "Joseph Mundassery Memorial Award| കലാസാഹിത്യസാംസ്‌കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരം ശ്രീ. വട്ടപ്പറമ്പിൽ പീതാംബരന്". Retrieved 2024-11-06.
  2. 2.0 2.1 2.2 "Lexicographer of country songs spins a magical yarn with his own hand". Retrieved 2024-11-06.
  3. "Nattumozhichantham Vattapparambil Peethambaran: അച്ചടിയെ വെല്ലുന്ന കെെയക്ഷരം: മലയാളത്തിലെ ആദ്യ `കെെപ്പടപ്പുസ്തക´ത്തിലെ വട്ടപ്പറമ്പിൽ മാജിക്". Retrieved 2024-11-06.
  4. "ഈ കെെയക്ഷരത്തിനു മുന്നിൽ അച്ചടി തോറ്റ് മാറി നിൽക്കും, 550 പേജുള്ള പുസ്തകത്തിൻ്റെ കവർ പേജ് ഒഴിച്ച് മറ്റെല്ലാം കെെയക്ഷരത്തിൽ, കെെയക്ഷരത്തിൽ പ്രസിദ്ധീകരിച്ച മലാളത്തിലെ ആദ്യ പുസ്തകം ലോകത്തെ അത്ഭുതപ്പെടുത്തുന്നു". Retrieved 2024-11-06.
  5. പീതാംബരൻ, വട്ടപ്പറമ്പിൽ; Peethambaran, Vattaparambil (2012). മലയാള നാടക വിജ്ഞാനകോശം. Trivandrum: Chintha publishers.
  6. Daily, Keralakaumudi. "വട്ടപ്പറമ്പിൽ പീതാംബരന് പുരസ്‌കാരം". Retrieved 2024-11-06.
  7. "ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരം വട്ടപ്പറമ്പിൽ പീതാംബരന്" (in ഇംഗ്ലീഷ്). 2024-09-29. Retrieved 2024-11-06.
  8. Bharat, E. T. V. (2024-04-30). "അഭിനയത്തിലൂടെ മലയാള പഠനം; പുതുതലമുറയ്‌ക്ക് മാതൃഭാഷയുടെ മാധുര്യം പകർന്ന് 'അക്ഷരപ്പറമ്പിലപ്പൂപ്പൻ' - AKSHARAPARAMBIL APOOPPAN". Retrieved 2024-11-06.