വടയന്തൂർ കഴകം പാലോട്ട് കാവ്

നീലേശ്വരത്തെ തട്ടാച്ചേരിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് വടയന്തൂർ കഴകം. പ്രധാന ആരാധനാ മൂർത്തികൾ ശ്രീ വടയന്തൂർഭഗവതി (തിരുവർക്കോട്ട് ഭഗവതി) പടക്കത്തി ഭഗവതി, മടിയൻ ക്ഷേത്രപാലകൻ. കൂടാതെ ഉപദൈവങ്ങളുടെ പ്രതിഷ്ഠകളുമുണ്ട്.മീനമാസത്തിലെ പൂരം പ്രധാന ഉത്സവമായി പുണർത്ഥം മുതൽ പൂരം വരെ 5 ദിവസങ്ങളിലായി കൊണ്ടാടുന്നു,12 വർഷത്തിലൊരിക്കൽ പെരുങ്കളിയാട്ടം നടക്കുമ്പോൾ കഴകത്തിലെ പ്രധാന ആരാധനാമൂർത്തിയായ കോലസ്വരൂപത്തിങ്കൽ തായയായി ശ്രീ വടയന്തൂർ ഭഗവതി, പടക്കത്തി ഭഗവതി, മടിയൻ ക്ഷേത്രപാലകൻ, ഉപദൈവങ്ങൾ എന്നിവയും കെട്ടിയാടുന്നു.

ശ്രീ വടയന്തൂർ കഴകം പാലേട്ട്കാവ്- 300 വർഷത്തോളം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. മഹാവിഷ്ണുവിൻറെ ആദ്യാവതാരമായ മത്സ്യാവതാരമൂർത്തിയെ പാലോട്ട് ദൈവമായി ആരാദിച്ച് വരുന്നു.സ്വർണ്ണപ്പണി കുലത്തൊഴിലാക്കിയ തട്ടാൻ സമുദായത്തിലെ അംഗങ്ങൾ പരമ്പരാഗതമായി ഇവിടെ ആരാധന നടത്തി വരുന്നു.

മേട മാസത്തിലെ വിഷു നാളിൽ (മേടം 1മുതൽ5 വരെ) അഞ്ച് ദിവസമാണു് ഇവിടത്തെ ഉത്സവം. പാലോട്ട് തെയ്യം, അംഗച്ചേകവൻ (കൂടെയുള്ളോർ), വില്ലൻ ,കരിവില്ലൻ ദൈവങ്ങൾ കെട്ടി ആരാദിക്കുന്നു.