നിത്യ കന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടാണ് പെരുംകളിയാട്ടം എന്ന പേരിൽ മുച്ചിലോട്ട് ഭഗവതി കാവുകളിൽ നടത്തുന്നതു്. 12 വർഷത്തിലൊരിക്കലാണ് പെരുംകളിയാട്ടം നടത്തുന്നതു്.[1] വളരെയേറെ പണച്ചെലവുള്ള ഒരു അനുഷ്ഠാനമാണിത്. [2]

മുച്ചിലോട്ടു ഭഗവതി തെയ്യം

ഐതിഹ്യം

തിരുത്തുക

ചരിത്രം

തിരുത്തുക

ചടങ്ങുകൾ

തിരുത്തുക

കളിയാട്ടം നടത്താനുള്ള തീയതി നിശ്ചയിച്ചാൽ ആദ്യം നടത്തുന്ന ചടങ്ങാണ് അടയാളം കൊടുക്കൽ. കെട്ടിയാടേണ്ട ഓരോ കോലവും ഓരോ കോലക്കാരനു ഏൽപ്പിച്ചു കൊടുക്കുന്നത് ഈ ചടങ്ങിലാണ്.[2] കളിയാട്ടം, ഏല്പിക്കൽ, നിലം പണി, പാലയ്ക്ക് കുറിയിടൽ, വരച്ചുവെയ്ക്കൽ, കലവറ നിറയ്ക്കൽ, പ്ലാവിന് കുറിയിടൽ, എഴുന്നെള്ളത്ത്, ദീപവും തിരിയും കൊണ്ടുവരൽ, മേലേരി കൈയേൽക്കൽ, തിരുമുടി നിവരൽ എന്നിങ്ങനെ പല ഘട്ടങ്ങളുമുണ്ട്. ആറുദിവസം വരെ നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ്. ഇതിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങും.

മുച്ചിലോട്ട് കാവുകളിൽ 16 എണ്ണത്തിൽ മാത്രമെ പെരുങ്കളിയാട്ടമുള്ളു.

  1. "പെരുങ്കളിയാട്ടം (കലയും സംസ്‌കാരവും : രംഗകലകൾ)". വിനോദസഞ്ചാര വകുപ്പ്‌, കേരള സർക്കാർ. Archived from the original on 2011-07-23. Retrieved 2014 ഫെബ്രുവരി 12. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 "നിലമംഗലത്ത് പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച സമാപനം". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-02-12 11:05:39. Retrieved 2014 ഫെബ്രുവരി 12. {{cite news}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=പെരുങ്കളിയാട്ടം&oldid=3637679" എന്ന താളിൽനിന്ന് ശേഖരിച്ചത്