കേരളത്തിൽ നിന്നുള്ള ഒരു ഓട്ടൻ തുള്ളൽ കലാകാരനാണ് വടക്കൻ കണ്ണൻ നായർ. വടക്കൻ കേരളത്തിൽ തുള്ളൽ കലാരൂപത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.[1] കേരളകലാമണ്ഡലത്തിലെ ആദ്യകാല തുള്ളൽ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പേരിൽ തുള്ളൽ കലാകാരന്മാർക്ക് വടക്കൻ കണ്ണൻ നായർ ആശാൻ സ്മൃതി പുരസ്‌കാരം[2] എന്ന പേരിൽ ഒരു പുരസ്കാരം നൽകിവരുന്നുണ്ട്.

ജീവിത രേഖ തിരുത്തുക

കാസർഗോഡ് ജില്ലയിൽ കുട്ടമത്ത് (ഇന്നത്തെ ചെറുവത്തൂർ) കണ്ണോത്ത് കണ്ണന്റെയും പയമ്പള്ളി വടക്കൻവീട്ടിൽ പാട്ടിയമ്മയുടെയും മകനായി 1897 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഓട്ടൻതുള്ളൽ വിദഗ്‌ധൻ തേമനം വീട്ടിൽ ശങ്കരമാരാർ ആശാന്റെ കീഴിൽ ഓട്ടൻതുള്ളൽ പഠിച്ചു. ആറ് വർഷത്തോളം കേരളകലാമണ്ഡലത്തിൽ തുള്ളൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും തിരുത്തുക

  • ബറോഡ മഹാരാജാവിൽനിന്ന് കീർത്തിമുദ്ര[1]
  • കേരള കലാമണ്ഡലം അദ്ദേഹത്തിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്[3]

അവലംബം തിരുത്തുക

  1. 1.0 1.1 "ഓട്ടൻതുള്ളലിന് ഇനി കണ്ണൻ നായർ പുരസ്കാരവും" (in ഇംഗ്ലീഷ്). Retrieved 2020-11-16.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കലാമണ്ഡലം അവാർഡുകൾ ; സമഗ്രസംഭാവനയ്‌ക്ക്‌ ഇയ്യങ്കോടിന്‌, നരിപ്പറ്റയ്‌ക്കും പ്രഭാകരപൊതുവാളിനും ഫെേലാഷിപ്". Retrieved 2020-11-16.
  3. "കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2020-11-16.
"https://ml.wikipedia.org/w/index.php?title=വടക്കൻ_കണ്ണൻ_നായർ&oldid=3808306" എന്ന താളിൽനിന്ന് ശേഖരിച്ചത്