ജനനേന്ദ്രിയ അരിമ്പാറ

ഗുഹ്യരോഗം
(വജൈനൽ കോണ്ടിലോമാറ്റ അക്യുമിനേറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു അസുഖമാണ് ജനനേന്ദ്രിയ അരിമ്പാറ. ഇംഗ്ലീഷ്: Genital warts.[4] ഹൂമൻ പാപ്പില്ലോമ വൈറസുകൾ ആണിതുണ്ടാക്കുന്നത്. വെളുത്തനിറക്കാരിൽ ഇളം ചുവപ്പു നിറത്തിലും കറുത്തവർക്ക് കാപ്പിക്കളറിലും കാണപ്പെടുന്ന ഇത് തൊലിയിൽ നിന്ന് ഉയർന്നു നിൽകുന്നു. [1] വളരെ കുറച്ച് ലക്ഷണങ്ങൾ മാത്രമുള്ള ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം വേദനയാണ്.[3] ശരീരിക ബന്ധത്തിനു ഒന്നുമുതൽ എട്ടുമാസം വരെ കഴിഞ്ഞാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. [2]അരിമ്പാറകൾ ജെനിറ്റ എച്ച്പിവി അണുബാധയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

Genital warts
മറ്റ് പേരുകൾCondylomata acuminata, venereal warts, anal warts, anogenital warts
Severe case of genital warts around the anus of a female
സ്പെഷ്യാലിറ്റിInfectious disease
ലക്ഷണങ്ങൾSkin lesion that is generally pink in color and project outward[1]
സാധാരണ തുടക്കം1-8 months following exposure[2]
കാരണങ്ങൾHPV types 6 and 11[3]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, can be confirmed by biopsy[3]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Molluscum contagiosum, skin tags, condyloma latum, squamous cell carcinoma[1]
പ്രതിരോധംHPV vaccine, condoms[2][4]
TreatmentMedications, cryotherapy, surgery[3]
മരുന്ന്Podophyllin, imiquimod, trichloroacetic acid[3]
ആവൃത്തി~1% (US)[2]

എച്ച്പിവി യിലെ 6 ഉം 11 വിഭാഗമാണ് ഈ അരിമ്പാറകളുടെ പ്രധാന കാരണമെങ്കിലും 16, 18, 31, 33, 35 വിഭാഗങ്ങളും ചിലപ്പോൾ കാരണമാകാറുണ്ട്. [5] ത്വക്കുകൾ തമ്മിലുള്ള സ്പർശനത്തിലൂടെയാണ് ഇത് പകരുന്നത്. ഇത് ബാധിച്ച ലൈംഗിക പങ്കാളിയുമായി വദന സുരതം, സംഭോഗം, ഗുദത്തിലൂടെയുള്ള ലൈംഗിക സംഭോഗം ഉണ്ടാവുമ്പോഴാണ് അതാത് സ്ഥാനങ്ങളിൽ ഈ അരിമ്പാറ രൂപപ്പെടുന്നത്. [6]

നിർധാരണം

തിരുത്തുക

ലക്ഷണങ്ങളെ ആശ്രയിച്ചും ബയോപ്സി ചെയ്തുമാണ് രോഗം കണ്ടുപിടിക്കുന്നത്.[5] അർബുദത്തിനു കാരണമായ എച്ച്പിവി വൈറസുകൾ ഇത്തരം അരിമ്പാറ ഉണ്ടാക്കുന്നില്ല. [7]

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 Ferri, Fred F. (2017). Ferri's Clinical Advisor 2018 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 1376. ISBN 9780323529570.
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFP2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 3.3 3.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CDC2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 "Genital warts". NHS. 21 August 2017. Retrieved 2 January 2018.
  5. 5.0 5.1 "CDC - Genital Warts - 2010 STD Treatment Guidelines". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 28 January 2011. Archived from the original on 8 July 2018. Retrieved 2 January 2018.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFP20102 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. US National Cancer Institute. "HPV and Cancer". Retrieved 2 January 2018.
"https://ml.wikipedia.org/w/index.php?title=ജനനേന്ദ്രിയ_അരിമ്പാറ&oldid=4018716" എന്ന താളിൽനിന്ന് ശേഖരിച്ചത്