ഴാങ് ജാക്വിസ് ഡെസ്സാലൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹെയ്തിയിലെ രാഷ്ട്രീയ നേതാവായിരുന്നു ഴാങ് ജാക്വിസ് ഡെസ്സാലൻ സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ൽ ജനിച്ചു. 1790-കളുടെ തുടക്കത്തിൽ ഫ്രഞ്ചുകാർക്കെതിരായി അടിമകൾ നടത്തിയ വിപ്ലവത്തിൽ ഇദ്ദേഹം പങ്കെടുത്തു. ഈവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കിയിരുന്ന ടൂസാൻ ലൂവെർട്ട് (Touss-aint L'Ouverture)വിന്റെ അനുയായി ആയിത്തീർന്നു ഡെസ്സാലൻ. 1803-ഓടെ ഫ്രഞ്ചുകാർ ക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ൽ ഹെയ്തി സ്വതന്ത്രയായി. 1804 ജനു. 1-ന് ഡെസ്സാലൻ ഹെയ് തിയിലെ ഗവർണർ ജനറലായി അധികാരമേറ്റു. തുടർന്ന് സെപ്.-ൽ ഴാങ് ജാക്വിസ് ഒന്നാമൻ എന്ന നാമത്തിൽ ചക്രവർത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങൾ നാട്ടിൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടർന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒ. 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.
Jacques I | |
---|---|
Emperor Jacques I of Haiti | |
ഭരണകാലം | 22 September, 1804 – October 17, 1806 |
സ്ഥാനാരോഹണം | 6 October, 1804 |
പൂർണ്ണനാമം | Jean-Jacques Dessalines |
മുൻഗാമി | Empire Founded |
പിൻഗാമി | Empire Abolished Henri Christophe (as President of North Haiti) Alexandre Pétion (as President of South Haiti) |
രാജ്ഞി | Marie-Claire Heureuse Félicité |